മമ്മൂട്ടിയില്ല, നാദിര്‍ഷയുടെ പുതിയ ചിത്രത്തില്‍ നായകന്‍ ദിലീപ്!

Webdunia
വെള്ളി, 2 ജൂണ്‍ 2017 (18:28 IST)
നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു എന്നായിരുന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ പുതിയ വിവരം അനുസരിച്ച് നാദിര്‍ഷയുടെ അടുത്ത പടത്തിലെ നായകന്‍ ദിലീപാണ്. സജീവ് പാഴൂരാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
 
ഏറെ പ്രത്യേകതകളുള്ള ഒരു കഥാപാത്രത്തെയാണ് ഈ സിനിമയില്‍ ദിലീപ് അവതരിപ്പിക്കുന്നത്. ഇതിനായി ശരീരഭാരം വളരെയധികം കൂട്ടേണ്ടതുണ്ട്. ദിലീപ് അതിന് തയ്യാറെടുത്തുകഴിഞ്ഞു എന്നാണ് വിവരം.
 
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന ചിത്രമായിരിക്കും ഇത്. സമീപകാലത്ത് വന്ന ദിലീപ് ചിത്രങ്ങള്‍ക്കൊന്നും മികച്ച വരവേല്‍‌പ്പ് ലഭിച്ചില്ല. അതുകൊണ്ടുതന്നെ ദിലീപ് - നാദിര്‍ഷ കൂട്ടുകെട്ടില്‍ വരുന്ന സിനിമയെക്കുറിച്ച് വന്‍ പ്രതീക്ഷയാണുള്ളത്. 
 
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദിലീപ് ചിത്രത്തിന് ശേഷം മമ്മൂട്ടി കുള്ളനായി അഭിനയിക്കുന്ന ചിത്രത്തിന്‍റെ ജോലികള്‍ നാദിര്‍ഷ ആരംഭിക്കും. 

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

അടുത്ത ലേഖനം
Show comments