മമ്മൂട്ടി തൃശൂരിന്റെ ഗുണ്ടാനേതാവ്!
തൃശൂരില്‍ മമ്മൂട്ടിയിറങ്ങും, ഒരു ‘ചട്ടമ്പിക്കഥ’ വരുന്നു!
മമ്മൂട്ടി ഇനി ഗുണ്ടയാകുന്നു. തൃശൂര്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ആക്ഷന്‍ എന്റര്ടെയ്നര് സംവിധാനം ചെയ്യുന്നത് ‘ഹാപ്പി വെഡ്ഡിംഗ്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ഒമര്‍ ആണ്.
ഒമര്‍ ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
“ഹ്യൂമര്‍ സബ്ജക്ടാണ്. തൃശൂരിലെ ഗുണ്ടാ ഗ്യാംഗുകളെ ചുറ്റിപ്പറ്റിയുള്ള കഥ. കോട്ടയം കുഞ്ഞച്ചന്, രാജമാണിക്യം ഫ്ലേവറിലുള്ളതാകും. മമ്മുക്ക ഒരു കോമഡി ഗുണ്ടയായിട്ടാകും എത്തുക” - ഒരു സിനിമാമാഗസിന് അനുവദിച്ച അഭിമുഖത്തില്‍ ഒമര്‍ വ്യക്തമാക്കി.
സമീപകാലത്ത് ‘ബെസ്റ്റ് ആക്ടര്‍’ എന്ന ചിത്രത്തിലെ ഒരു പ്രത്യേക ഘട്ടത്തില്‍ കൊച്ചിയിലെ ഗുണ്ടയായി മമ്മൂട്ടി തകര്‍ത്ത് അഭിനയിച്ചിരുന്നു. അതിന് ശേഷം മമ്മൂട്ടി അത്തരം ഒരു കഥാപാത്രത്തിലേക്ക് വീണ്ടും എത്തുകയാണ്.
ഒമറിന്റെ ‘ഹാപ്പി വെഡ്ഡിംഗ്’ ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റാണ്. ചെറിയ ബജറ്റിലൊരുങ്ങിയ ആ കോമഡി എന്റര്ടെയ്നര് ബോക്സോഫീസില്‍ കോടികളാണ് വാരിയത്.