Select Your Language

Notifications

webdunia
webdunia
webdunia
webdunia

രഞ്ജന്‍ പ്രമോദിന്‍റെ ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറില്‍ മോഹന്‍ലാല്‍ !

രഞ്ജന്‍ പ്രമോദിന്‍റെ ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറില്‍ മോഹന്‍ലാല്‍ !
, വെള്ളി, 5 മെയ് 2017 (12:45 IST)
‘രക്ഷാധികാരി ബൈജു’ ഹിറ്റാണ്. ബിജുമേനോനെ നായകനാക്കി ഈ വലിയ വിജയം സൃഷ്ടിച്ച സംവിധായകന്‍ രഞ്ജന്‍ പ്രമോദ് തന്‍റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കാന്‍ ഒരുങ്ങുന്നു എന്നതാണ് പുതിയ വിവരം.
 
രക്ഷാധികാരി ബൈജുവിന് മുമ്പ് ഒരു മോഹന്‍ലാല്‍ ചിത്രം ചെയ്യാനാണ് രഞ്ജന്‍ പ്രമോദ് പ്ലാന്‍ ചെയ്തത്. ഒരു തകര്‍പ്പന്‍ ആക്ഷന്‍ സിനിമയായിരുന്നു അത്. തിരക്കഥയുടെ വണ്‍ലൈന്‍ തയ്യാറാക്കിയതുമാണ്. വലിയ ബജറ്റ് ആവശ്യം വരുമെന്നതിനാലും മറ്റ് ചില കാരണങ്ങളാലും ആ പ്രൊജക്ട് അപ്പോള്‍ നടക്കില്ല എന്ന സാഹചര്യമുണ്ടായി. തുടര്‍ന്നാണ് രഞ്ജന്‍ പ്രമോദ് രക്ഷാധികാരി ബൈജുവിലേക്ക് കടക്കുന്നത്.
 
മോഹന്‍ലാലിന്‍റെ സമ്മതത്തിനും ഡേറ്റിനുമായാണ് രഞ്ജന്‍ പ്രമോദ് ഇപ്പോള്‍ കാത്തിരിക്കുന്നത്. ഒടിയന്‍, ലാല്‍ ജോസ് ചിത്രം, മഹാഭാരതം തുടങ്ങിയവയുടെ തിരക്കിനിടയില്‍ മോഹന്‍ലാല്‍ രഞ്ജന്‍റെ സിനിമയ്ക്ക് ഡേറ്റ് കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
മോഹന്‍ലാലിനെ നായകനാക്കി ഫോട്ടോഗ്രാഫര്‍ എന്ന സിനിമ രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്തിട്ടുണ്ട്. നരന്‍, എന്നും എപ്പോഴും എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളുടെ തിരക്കഥയും രഞ്ജന്‍റേതായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ 20 ദിവസങ്ങള്‍, എഡ്ഡി കളത്തില്‍ !