Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിദ്ദിക്കും മമ്മൂട്ടിയും വീണ്ടും - വരുന്നത് ഹിറ്റ്‌ലര്‍ 2 ?

സിദ്ദിക്കും മമ്മൂട്ടിയും വീണ്ടും - വരുന്നത് ഹിറ്റ്‌ലര്‍ 2 ?
, ശനി, 29 ഏപ്രില്‍ 2017 (15:26 IST)
മെഗാഹിറ്റുകളുടെ സംവിധായകന്‍ സിദ്ദിക്ക് വീണ്ടും മമ്മൂട്ടിച്ചിത്രം ചെയ്യുന്നു. ഹിറ്റ്ലര്‍, ക്രോണിക് ബാച്ച്‌ലര്‍, ഭാസ്കര്‍ ദി റാസ്കല്‍ എന്നീ മെഗാഹിറ്റുകള്‍ സമ്മാനിച്ച ഈ കൂട്ടുകെട്ട് നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു കുടുംബകഥ തന്നെയാണ് തങ്ങളുടെ നാലാം ചിത്രത്തിനായും പ്ലാന്‍ ചെയ്യുന്നത്. അതേസമയം, ഈ ചിത്രം ‘ഹിറ്റ്‌ലര്‍ 2’ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
‘ഹിറ്റ്ലര്‍ മാധവന്‍‌കുട്ടി’ വീണ്ടും വരുമെന്ന് വ്യക്തമായ സൂചനകള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്‍. എന്നാല്‍ ഇക്കാര്യത്തേക്കുറിച്ച് സിദ്ദിക്ക് സ്ഥിരീകരണം നടത്തിയിട്ടില്ല. അടുത്ത വര്‍ഷമായിരിക്കും സിദ്ദിക്ക് - മമ്മൂട്ടിച്ചിത്രം സംഭവിക്കുക.
 
1996 ഏപ്രില്‍ പന്ത്രണ്ടിന് വിഷുച്ചിത്രമായാണ് ഹിറ്റ്ലര്‍ പ്രദര്‍ശനത്തിനെത്തിയത്. കാലാപാനിയായിരുന്നു അന്ന് ഹിറ്റ്ലറെ നേരിട്ട പ്രധാന സിനിമ. എന്നാല്‍ മറ്റെല്ലാ സിനിമകളെയും നിലം‌പരിശാക്കി ഹിറ്റ്ലര്‍ വമ്പന്‍ ഹിറ്റായി മാറി. 
 
40 കേന്ദ്രങ്ങളില്‍ റിലീസായ ഹിറ്റ്ലര്‍ 13 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടിയതായാണ് വിവരം. ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയചിത്രം ഹിറ്റ്ലര്‍ ആയിരുന്നു. അഞ്ച് പെങ്ങന്‍‌മാരും അവരുടെ സംരക്ഷകനായ ഹിറ്റ്ലര്‍ മാധവന്‍‌കുട്ടിയും പ്രേക്ഷകരുടെ മനസില്‍ ഇന്ന് രസകരമായ ഓര്‍മ്മയാണ്. അതുകൊണ്ടുതന്നെ ഹിറ്റ്ലറുടെ രണ്ടാം ഭാഗം എന്നത് വലിയ പ്രതീക്ഷയാണ് ഉണര്‍ത്തിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇളയദളപതിയും മമ്മൂട്ടിയും ഒന്നിക്കുന്നു; രാജമൌലിയുടെ അടുത്ത സിനിമ!