Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജീവിതം മനോഹരമാണ്'; നടി ശിവദയ്ക്കായി സ്വന്തം കൈപ്പടയില്‍ എഴുതി മോഹന്‍ലാല്‍

'ജീവിതം മനോഹരമാണ്'; നടി ശിവദയ്ക്കായി സ്വന്തം കൈപ്പടയില്‍ എഴുതി മോഹന്‍ലാല്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (09:01 IST)
മോഹന്‍ലാലിനൊപ്പം 12'ത്ത് മാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ത്രില്ലിലാണ് ശിവദ. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മടങ്ങുന്നതിന് മുമ്പ് നടിക്ക് ലാല്‍ ഒരു പേപ്പറില്‍ സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
 
'ജീവിതം മനോഹരമാണ് ... അതിശയകരമാണ് ... അത് അസാധാരണമാക്കുക ...'- തന്റെ ഭംഗിയുള്ള കയ്യക്ഷരത്തില്‍ മോഹന്‍ലാല്‍ എഴുതി. 
 
മോഹന്‍ലാല്‍ ജിത്തു ജോസഫ് ടീമിന്റെ '12'ത്ത് മാന്‍' ചിത്രീകരണം പൂര്‍ത്തിയായി.മോഹന്‍ലാലിനൊപ്പം മറ്റ് അഭിനേതാക്കളും ഉള്‍പ്പെടുന്ന ലൊക്കേഷന്‍ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.
 
മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയില്‍ ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ എന്നീ താരങ്ങള്‍ അണിനിരക്കുന്നു.നവാഗതനായ കെ ആര്‍ കൃഷ്ണകുമാര്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിനൊപ്പം ഉണ്ണിമുകുന്ദനും സൈജു കുറുപ്പും,'12'ത്ത് മാന്‍' ചിത്രീകരണം പൂര്‍ത്തിയായി