Select Your Language

Notifications

webdunia
webdunia
webdunia
webdunia

50% ഷൂട്ടിംഗ് പൂര്‍ത്തിയായി,വിക്രം-ധ്രുവ് ചിത്രം 'ചിയാന്‍ 60' ഒരുങ്ങുന്നു

50% ഷൂട്ടിംഗ് പൂര്‍ത്തിയായി,വിക്രം-ധ്രുവ് ചിത്രം 'ചിയാന്‍ 60' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

, വ്യാഴം, 10 ജൂണ്‍ 2021 (09:14 IST)
സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രം 'ചിയാന്‍ 60' ഒരുങ്ങുകയാണ്. വിക്രം, ധ്രുവ് വിക്രം കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ നടന്‍ ബോബി സിംഹയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.ഈ ഗ്യാങ്സ്റ്റര്‍ ത്രില്ലറിനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നു.
 
50% ഷൂട്ടിംഗ് ഇതിനകം പൂര്‍ത്തിയായതായി സംവിധായകന്‍ പറഞ്ഞു.ഫിലിം ഷൂട്ടിംഗിന് സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഉടന്‍ ചിത്രീകരണം പുനരാരംഭിക്കാനാണ് പദ്ധതിയിടുന്നത്.സിമ്രാന്‍,വാണി ഭോജന്‍ എന്നിവര്‍ നായികമാരായി എത്തും.
 
ധനുഷ് കാര്‍ത്തിക് സുബ്ബരാജ്ചിത്രം 'ജഗമേ തന്തിരം' റിലീസ് പ്രഖ്യാപിച്ചു.ജൂണ്‍ 18 ന് നെറ്റ്ഫ്‌ലിക്‌സിലൂടെ സിനിമ പ്രേക്ഷകരിലേക്ക് എത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് പ്രതിസന്ധി, ആരാധകര്‍ക്ക് പണം നല്‍കി സൂര്യയും കാര്‍ത്തിയും