Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഞ്ചമ്മയ്ക്ക് ശേഷം മലയാള സിനിമയില്‍ പാടാന്‍ വടുകിയമ്മ, ഗോത്രവിഭാഗത്തില്‍ നിന്ന് ഒരു പിന്നണി ഗായിക കൂടി

നഞ്ചമ്മയ്ക്ക് ശേഷം മലയാള സിനിമയില്‍ പാടാന്‍ വടുകിയമ്മ, ഗോത്രവിഭാഗത്തില്‍ നിന്ന് ഒരു പിന്നണി ഗായിക കൂടി

കെ ആര്‍ അനൂപ്

, ബുധന്‍, 3 നവം‌ബര്‍ 2021 (14:36 IST)
അപ്പാനി ശരത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആദിവാസി. അട്ടപ്പാടിയിലെ മധുവിന്റെ ജീവിതം പറയുന്ന സിനിമയുടെ ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. ഇപ്പോഴിതാ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് ടീം കടന്നു. വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാടാന്‍ അട്ടപ്പാടിയില്‍ നിന്നൊരു ഗായിക കൂടി. വടുകിയമ്മ രതീഷ് വേഗ ഈണമിടുന്ന ആദിവാസിയിലെ ഒരു ഗാനം ആലപിക്കുമെന്ന് വിജീഷ് മണി പറയുന്നു.
 
'നഞ്ചമ്മ അമ്മയുടെ അനുഗ്രഹാശിസ്സുകള്‍ വാങ്ങി വടുകിയമ്മ രതീഷ് വേഗ ഈണമിടുന്ന ഞങ്ങളുടെ 'ആദിവാസി ' വേണ്ടിയുള്ള ഗാനം ആലപിക്കാനുള്ള യാത്ര പുറപ്പെടുന്നു. അങ്ങനെ ഗോത്രവിഭാഗത്തില്‍ നിന്ന് ഒരു പിന്നണി ഗായിക കൂടി ഉദയം ചെയ്യുന്നു.'- വിജീഷ് മണി കുറിച്ചു.
 
കഥ, തിരക്കഥയും സംവിധാനവും വിജീഷ് മണി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ പി. മുരുകേശ്വരന്‍ കൈകാര്യം ചെയ്യുന്നു.ബി. ലെനിന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.തങ്കരാജ്. എം സംഭാഷണം.ലിറിക്സ് ചന്ദ്രന്‍ മാരി.സോഹന്‍ റോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമ എങ്ങനെ മാറണമെന്നാണ് ആഗ്രഹിക്കുന്നത്? 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സംവിധായകന്‍ ജിയോ ബേബിയ്ക്ക് പറയാനുള്ളത് ഇതാണ് !