ദുല്‍ക്കര്‍ തുടങ്ങിയതുപോലെ പതിഞ്ഞ താളത്തിലല്ല, പ്രണവ് വരുന്നത് സിംഹഗര്‍ജ്ജനം പോലെ!

Webdunia
ചൊവ്വ, 7 നവം‌ബര്‍ 2017 (15:37 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ സിനിമയില്‍ നായകനായി അരങ്ങേറിയത് ഓര്‍മ്മകാണുമല്ലോ. സെക്കന്‍റ് ഷോ എന്ന ചെറിയ സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ചെറിയ ചിത്രം ആയിരുന്നിട്ടും അത് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ദുല്‍ക്കര്‍ അടിവച്ചടിവച്ച് യുവസൂപ്പര്‍താരമായി മാറി.
 
ഇനി കം‌പ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് നായകനായി അരങ്ങേറുന്നതിനെക്കുറിച്ച് പറയാം. ദുല്‍ക്കര്‍ വന്നതുപോലെ പതിഞ്ഞ താളത്തിലല്ല, ഒരു സിംഹഗര്‍ജ്ജനം പോലെയാണ് പ്രണവിന്‍റെ വരവ്. 20 കോടിയോളം മുതല്‍മുടക്കുള്ള സിനിമയാണ് പ്രണവ് നായകനാകുന്ന ‘ആദി’. ത്രില്ലര്‍ സിനിമകളുടെ രാജാവായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്നു.
 
കായികാഭ്യാസങ്ങളും ആയോധനമുറകളും ആവശ്യപ്പെടുന്ന കേന്ദ്രകഥാപാത്രമായി പ്രണവ് പൂര്‍ണമായും മാറിയിരിക്കുന്നു. ചിരിച്ചുകൊണ്ട് പ്രണവ് നടത്തുന്ന ഒരു സാഹസികപ്രകടനത്തിന്‍റെ പോസ്റ്റര്‍ ഇതിനോടകം തരംഗമായിക്കഴിഞ്ഞു.
 
പാര്‍ക്കര്‍ പോലെയുള്ള കായികാഭ്യാസങ്ങളില്‍ വിദഗ്ധനായ പ്രണവ് ഷൂട്ടിംഗിന്‍റെ അവസാനസമയത്ത് പരുക്കുപറ്റി ഇപ്പോള്‍ വിശ്രമത്തിലാണ്. ഇനി രണ്ടുദിവസത്തെ ഷൂട്ടിംഗ് കൂടിയാണ് ബാക്കിയുള്ളത്.
 
എട്ടോളം സ്റ്റണ്ട് രംഗങ്ങളും ത്രില്ലടിപ്പിക്കുന്ന ആക്ഷന്‍ സീക്വന്‍സുകളും ഒന്നാന്തരം പാട്ടുകളുമെല്ലാമുള്ള ആക്ഷന്‍ എന്‍റര്‍ടെയ്നറാണ് ആദി. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ 'ബോർഡ് ഓഫ് പീസ്', ചേരാതെ ഇന്ത്യ, മുഖം തിരിച്ച് റഷ്യയും ചൈനയും, അംഗത്വമെടുത്തത് 19 രാജ്യങ്ങൾ

ഫേസ് ക്രീം മാറ്റിവെച്ചു; കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തകർത്ത് മകൾ

ഫെയ്‌സ് ക്രീം മാറ്റിവെച്ചു; എറണാകുളത്ത് കമ്പി പാര കൊണ്ട് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകള്‍ അറസ്റ്റില്‍

"മുകളിൽ നിന്ന് നോക്കിയാൽ ഒരു ഭൂമി മാത്രം; മനുഷ്യൻ മതിലുകൾ കെട്ടി മത്സരിക്കുന്നത് എന്തിന്?"- സുനിത വില്യംസ്

ഓരോ 20-25 കിലോമീറ്ററിലും സ്റ്റേഷൻ, 5 മിനിറ്റ് ഇടവേളയിൽ ട്രെയിൻ, പരമാവധി 200 കിലോമീറ്റർ വേഗത, കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് അംഗീകാരം

അടുത്ത ലേഖനം
Show comments