Publish Date: Fri, 26 Mar 2021 (09:09 IST)
Updated Date: Fri, 26 Mar 2021 (09:12 IST)
ഇന്ദ്രജിത്തിന്റെ അടുത്തായി വരാനിരിക്കുന്ന ചിത്രമാണ് ആഹാ. ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. കായികരംഗത്തെ പിന്നിലെ പോരാട്ടങ്ങളും കഥ പറയുന്ന ഈ ചിത്രം നാളെയെക്കുറിച്ചുള്ള പ്രതീക്ഷ നല്‍കുന്നത് കൂടിയായിരിക്കും. ജൂണ്‍ 4 ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
സ്‌പോര്‍ട്‌സ് വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്നര്‍ കൂടിയാണ്.'തരംഗം', 'ജെല്ലിക്കെട്ട്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശാന്തി ബാലചന്ദ്രന്‍ ആണ് നായിക.ബിബിന്‍ പോള്‍ സാമുവല്‍ ചിത്രം സംവിധാനം ചെയ്യുന്നു.ടോബിത്ത് ചിറയത്തിന്റേതാണ് തിരക്കഥ. രാഹുല്‍ ബാലചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗായിക സയനോരയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.