മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സത്യൻ അന്തിക്കാട് ചിത്രങ്ങളിലൊന്നാണ് ശ്രീനിവാസൻ ജയറാം എന്നിവർ കേന്ദ്രകഥാപാത്രന്നളായി അഭിനയിച്ച പൊന്മുട്ടയിടുന്ന താറാവ്. 1988 ഇൽ രഘുനാഥ് പലേരി തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രത്തിൽ പക്ഷേ തട്ടാൻ ഭാസ്‌ക്കരനായി വേഷമിടേണ്ടിയിരുന്നത് ശ്രീനിവാസൻ ആയിരുന്നില്ലത്രെ.ഒരു സൂപ്പർ താരമായിരുന്നു ശ്രീനി അനശ്വരമാക്കിയ ആ വേഷം ചെയ്യേണ്ടിയിരുന്നത്. രസകരമായ ആ കഥ ഇങ്ങനെ.
തിരക്കഥാകൃത്തായ രഘുനാഥ് പാലേരി എഴുതിയ ചിത്രം അദ്ദേഹം തന്നെ സംവിധാനം ചെയ്യാനാണത്രേ ആദ്യ ഉദ്ദേശിച്ചിരുന്നത്.നായകനായി മോഹൻലാലിനെ അദ്ദേഹം നിശ്ചയിച്ചിരുന്നതായും ശ്രീനിവാസൻ പറയുന്നു. ചിത്രത്തിൽ ജയറാമിന്റെ വേഷത്തിലായിരുന്നു ശ്രീനിയേ നിശ്ച്ചയിച്ചത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും അന്നത് നടന്നില്ല.
പിന്നീട് സത്യൻ അന്തിക്കാട് ഈ ചിത്രമൊരുക്കാൻ തീരുമാനിച്ചപ്പോഴും മോഹൻലാൽ തന്നെ നായകനാവണം എന്നാണ് രഘുനാഥ് പലേരിയും സത്യൻ അന്തിക്കാടും തീരുമാനിച്ചത്.പക്ഷേ ഇന്നസെന്റ് തിരക്കഥ വായിച്ച് ഇത് ശ്രീനിവാസൻ നായകനാവുന്നതായിരിക്കും നല്ലതെന്ന് അഭിപ്രായപ്പെട്ടു. മോഹൻലാൽ ആ സമയത്ത് തന്നെ ഒരു താരമായി മാറിയിരുന്നു.
വളരെ ലളിതമായ ഒരു കഥ പറയുന്ന ചിത്രമായതു കൊണ്ട് തന്നെ മോഹൻലാൽ നായക വേഷത്തിൽ എത്തിയാൽ ഉണ്ടാകുന്ന പ്രേക്ഷക പ്രതീക്ഷ വളരെ വലുതായിരിക്കുമെന്നും, ഇന്നസെന്റ് പറഞ്ഞു. സത്യൻ അന്തിക്കാടും രഘുനാഥ് പാലേരിയും ഇത് അംഗീകരിക്കുകയായിരുന്നു. അങ്ങനെയാണ് മോഹൻലാൽ ചെയേണ്ടിയിരുന്ന വേഷം ശ്രീനിയുടെ കയ്യിലെത്തിയത്. ശ്രീനിവാസൻ അത് മനോഹരമായി ചെയ്യുകയും ചെയ്‌തു.