Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ നിവിന്‍ പോളി,വെബ് സീരീസിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കുമോ ?

Nivin Pauly nivin Pauly web series nivin Pauly movie news nivin Pauly update nivin Pauly box office collection nivin Pauly upcoming films nivin Pauly first web series

കെ ആര്‍ അനൂപ്

, വ്യാഴം, 19 ഒക്‌ടോബര്‍ 2023 (11:05 IST)
തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ നടന്‍ നിവിന്‍ പോളി. വെബ് സീരീസിലൂടെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നടന്‍. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറുമായി ചേര്‍ന്നുള്ള പുതിയ വെബ് സീരീസ് 'ഫാര്‍മ' ഒരുങ്ങുകയാണ്.പി. ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന സീരീസിനായി കാത്തിരിക്കുകയാണ് സിനിമാലോകം.
 
ബോളിവുഡ് താരം രജിത് കപൂറും നിവിന്‍ പോളിക്ക് കൂടെ അഭിനയിക്കും. 25 വര്‍ഷങ്ങള്‍ക്കുശേഷമാണ് രജിത് കപൂര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. നേരത്തെ 1998ല്‍ പുറത്തെറിഞ്ഞ അഗ്‌നിസാക്ഷി എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ഇതിലൂടെ അദ്ദേഹത്തെ തേടി എത്തിയിരുന്നു.
 
ഫാര്‍മ പറയാനിരിക്കുന്നത് യഥാര്‍ത്ഥ സംഭവ കഥയാണെന്നാണ് വിവരം.ശ്രുതി രാമചന്ദ്രന്‍, നരേയ്ന്‍, വീണ നന്ദകുമാര്‍ തുടങ്ങിയ ജനപ്രിയ താരങ്ങളും അഭിനയിക്കും.അഭിനന്ദന്‍ രാമനുജമാണ് വെബ്‌സീരീസിന് ഛായാഗ്രഹണമൊരുക്കുന്നത്. ഉണ്ടാ, ജെയിംസ് ആന്റ് ആലീസ് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൃഷ്ണന്‍ സേതുകുമാര്‍ ആണ് വെബ്‌സീരീസ് നിര്‍മ്മിക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനപ്രിയ സീരിയല്‍ 'സാന്ത്വനം' സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു