മോഹൻലാൽ കഴിഞ്ഞു, അടുത്തത് മമ്മൂട്ടി?- രണ്ടും‌കൽപ്പിച്ച് താരപുത്രൻ

Webdunia
ഞായര്‍, 30 സെപ്‌റ്റംബര്‍ 2018 (14:46 IST)
പുതുമുഖ സംവിധായകർക്ക് ഡേറ്റ് നൽകുന്ന കാര്യത്തിൽ മമ്മൂട്ടിയെ കടത്തിവെട്ടാൻ ആർക്കും കഴിഞ്ഞിട്ടില്ല. അവർക്കിടയിൽ യൂത്ത്‌ഐക്കൺ പൃഥ്വിരാജും ഉണ്ടെന്ന് റിപ്പോർട്ടുകൾ. തന്റെ ആദ്യ സംവിധാന സംരംഭത്തിൽ പൃഥ്വിരാജ് നായകനായി തെരഞ്ഞെടുത്തത് മോഹൻലാലിനെ ആയിരുന്നു. ഇപ്പോഴിതാ, പൃഥ്വിരാജും മമ്മൂട്ടിയും ഒന്നിക്കുന്നുവെന്ന് സൂചന. 
 
ലൂസിഫര്‍ കഴിഞ്ഞാലുടന്‍ തന്നെ പൃഥ്വിരാജ് മമ്മൂട്ടിയെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് സത്യമാണെന്നാണ് താരത്തോട് അടുത്ത വ്രത്തങ്ങൾ സൂചിപ്പിക്കുന്നത്.  മുരളി ഗോപിയുടെ തിരക്കഥയില്‍ തന്നെയായിരിക്കും ഈ സിനിമയും ഒരുങ്ങുകയെന്നാണ് അറിയാന്‍ കഴിയുന്നത്. മലയാളത്തിലെ രണ്ട് ലെജന്‍ഡുകളെയും വച്ച് സിനിമകള്‍ സംവിധാനം ചെയ്യുക എന്ന സ്വപ്നം കൂടി മമ്മൂട്ടിച്ചിത്രത്തോടെ പൃഥ്വി പൂര്‍ത്തിയാക്കും.
 
വമ്പന്‍ ബജറ്റിയിലായിരിക്കും പൃഥ്വിരാജിന്‍റെ മമ്മൂട്ടിച്ചിത്രവും വരിക. ആക്ഷനും ഡയലോഗുകള്‍ക്കും പ്രാധാന്യം നല്‍കുന്ന ത്രില്ലറില്‍ ഇന്ത്യയിലെ പ്രധാന താരങ്ങള്‍ അണിനിരക്കുമെന്നും അറിയുന്നു. അടുത്ത വര്‍ഷം പൃഥ്വിരാജ് മമ്മൂട്ടിച്ചിത്രത്തിന്‍റെ ജോലികള്‍ ആരംഭിക്കുമെന്നാണ് സൂചനകള്‍. അതേസമയം, റിപ്പോർട്ടിനെ കുറിച്ച് പൃഥ്വിരാജ് ഇതുവരെ മറുപടിയൊന്നും പറഞ്ഞിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തട്ടും, നടി റിനിക്ക് വധഭീഷണി, പോലീസിൽ പരാതി നൽകി

നോബല്‍ ഇല്ലെങ്കില്‍ വോണ്ട: പ്രഥമ ഫിഫ സമാധാന സമ്മാനം ട്രംപിന്

'നോട്ട' ഇല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ്; പകരം 'എന്‍ഡ്' ബട്ടണ്‍

രാഹുല്‍ മാങ്കൂട്ടത്തിലിനു ആശ്വാസം; അറസ്റ്റ് തല്‍ക്കാലത്തേക്കു തടഞ്ഞ് ഹൈക്കോടതി

ചോര്‍ന്ന തിയേറ്റര്‍ ദൃശ്യങ്ങള്‍ 25,000 രൂപയ്ക്ക് വരെ വിറ്റു; മോഷ്ടിച്ചതാണോ അതോ ഹാക്ക് ചെയ്തതാണോ എന്ന് പോലീസ് അന്വേഷിക്കുന്നു

അടുത്ത ലേഖനം
Show comments