Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആകാശഗംഗയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു; ചിത്രം ഓണത്തിനു തിയറ്ററുകളിലേക്ക്

ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നത്.

ആകാശഗംഗയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു; ചിത്രം ഓണത്തിനു തിയറ്ററുകളിലേക്ക്
, ബുധന്‍, 24 ഏപ്രില്‍ 2019 (13:52 IST)
വിനയന്‍ സംവിധാനം ചെയ്ത ‘ആകാശഗംഗ’ എന്നാ ചിത്രത്തിന്റെ തുടര്‍ച്ചയായ ‘ആകാശ ഗംഗ 2’ന്റെ സ്വിച്ച് ഓൺ കർമ്മം കഴിഞ്ഞു.ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നത്.
 
ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2-വിലെ അഭിനേതാക്കള്‍. ആകാശഗംഗ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും ഒരുക്കുന്നുണ്ട്.
 
പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വ്വഹിക്കുന്നു. പുതുമഴയായി വന്നു എന്ന ആകാശഗംഗയിലെ പാട്ട് ബേര്‍ണി ഇഗ്നേഷ്യസ് തന്നെ റീമിക്സ് ചെയ്യുന്നു. റോഷന്‍ NG ആണ് മേക്കപ്പ്. ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഡോള്‍ബി അറ്റ്മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്സിംഗ് ചെയ്യുന്നത് തപസ് നായ്ക് ആണ്. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഡിസൈന്‍സ് ഓള്‍ഡ്മങ്ക്സ്.

മോഡേണ്‍ ടെക്നോളജിയുടെ ഒന്നും സഹായമില്ലാതെ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ആകാശഗംഗയുടെ ഒന്നാം ഭാഗത്തെക്കാള്‍ സാങ്കേതിക മേന്മയിലും ട്രീറ്റ്മെന്റിലും ഏറെ പുതുമകളോടെയാകും ആകാശഗംഗ 2 എത്തുക.ചിത്രം ഓണത്തിനാകും തീയറ്ററുകളിൽ എത്തുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മധുരരാജയില്‍ കാശുവാരി, നെല്‍‌സണ്‍ ഐപ്പ് അടുത്ത മമ്മൂട്ടിച്ചിത്രം പ്ലാന്‍ ചെയ്യുന്നു? !