Webdunia - Bharat's app for daily news and videos

Install App

ലൂസിഫറിൽ മോഹൻലാൽ വില്ലൻ !

Webdunia
തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (14:23 IST)
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 50 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന സിനിമയിൽ വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, ടോവിനോ തോമസ് തുടങ്ങിയവർ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുരളി ഗോപി തിരക്കഥയെഴുതുന്ന സിനിമ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്.
 
സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായാണ് മോഹൻലാൽ ഈ പൊളിറ്റിക്കൽ ത്രില്ലറിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ മോഹൻലാലിനെ നായകനെന്നു വിളിക്കണോ വില്ലൻ എന്ന് വിളിക്കണോ എന്നതിൽ സംശയമുണ്ടാകും. കാരണം നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് സ്റ്റീഫൻ നെടുമ്പള്ളി.
 
ചിത്രത്തിൽ ഒഫിഷ്യൽ വില്ലനായ വിവേക് ഒബ്റോയിയെക്കാൾ വലിയ വില്ലത്തരം മോഹൻലാൽ ചെയ്യുന്നുണ്ടെന്നാണ് സൂചനകൾ. കലാഭവൻ ഷാജോൺ, സാനിയ ഇയ്യപ്പൻ, സായികുമാർ, ജോൺ വിജയ്, ഫാസിൽ തുടങ്ങിയ വലിയ താരങ്ങൾക്ക് വലിയ അഭിനയമുഹൂർത്തങ്ങൾക്ക് ഇടയുള്ള കഥാപാത്രങ്ങളെയാണ് ലഭിച്ചിരിക്കുന്നത്.
 
ദീപക് ദേവ് സംഗീതം നൽകുന്ന ലൂസിഫറിന്റെ ഛായാഗ്രാഹകൻ സുജിത് വാസുദേവ് ആണ്. കൊച്ചിയിലാണ് അടുത്ത ഷെഡ്യൂൾ ചിത്രീകരണം ആരംഭിക്കുന്നത്. ബാംഗ്ലൂർ, മുംബൈ, ദുബായ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാവും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Bakrid Holiday: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കാല്‍സ്യം കാര്‍ബൈഡ്, തേങ്ങ, കശുവണ്ടി; കൊച്ചി തീരത്ത് മറിഞ്ഞ ചരക്ക് കപ്പലിലെ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; ഇളവ് കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കും

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

അടുത്ത ലേഖനം
Show comments