Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെക്കോര്‍ഡ് വേഗത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി മോഹന്‍ലാലിന്റെ 'എലോണ്‍', നന്ദി പറഞ്ഞ് ഷാജി കൈലാസ്

റെക്കോര്‍ഡ് വേഗത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി മോഹന്‍ലാലിന്റെ 'എലോണ്‍', നന്ദി പറഞ്ഞ് ഷാജി കൈലാസ്

കെ ആര്‍ അനൂപ്

, ശനി, 23 ഒക്‌ടോബര്‍ 2021 (09:03 IST)
ഈ അടുത്തായി മോഹന്‍ലാല്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ ഷൂട്ടിംഗ് ആയിരിക്കും 'എലോണ്‍'ന്റേത്.18 ദിവസമെന്ന റെക്കോര്‍ഡ് വേഗത്തിലാണ് ഷാജി കൈലാസ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഈമാസം അഞ്ചിന് ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ മോഹന്‍ലാല്‍ എത്തിയിരുന്നില്ല. 12'ത് മാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് ലാല്‍ എത്തിയത്. കൃത്യമായ ആസൂത്രണത്തോടെ പൂര്‍ത്തിയാക്കാന്‍ ഒപ്പം നിന്നവര്‍ക്ക് ഷാജി കൈലാസ് നന്ദി പറഞ്ഞു.
 
ഷാജി കൈലാസിന്റെ വാക്കുകള്‍
 
'ഇന്ന് പതിനേഴാം ദിവസം.. എലോണ്‍ പാക്കപ്പായി.. കൃത്യമായ ആസൂത്രണത്തോടെയും കഠിനാധ്വാനത്തോടെയും എത്രയും ഭംഗിയായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിക്കുവാന്‍ എന്നോടൊപ്പം പ്രയത്‌നിച്ച എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കും കരുതലോടെ കൂടെ നിന്ന എനിക്കേറ്റവും പ്രിയപ്പെട്ട ലാല്‍ജിക്കും എല്ലാത്തിനും അമരക്കാരനായി നിലകൊണ്ട ആന്റണി പെരുമ്പാവൂരിനും പ്രത്യേകം നന്ദി.
എല്ലാറ്റിനുമുപരി എപ്പോഴും സ്‌നേഹവും പ്രതീക്ഷയും നല്‍കുന്ന എന്റെ പ്രിയപ്പെട്ട സിനിമ ആസ്വാദകര്‍ക്ക് ഒത്തിരിയൊത്തിരി നന്ദി...',-ഷാജി കൈലാസ് കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

3 മാസം കൊണ്ട് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയത് 3 ചിത്രങ്ങള്‍, വലിയ ഇടവേളകള്‍ എടുക്കാതെ നടന്‍