18 പ്ലസ്,ജോ ആന്‍ഡ് ജോ ടീം വീണ്ടും ഒന്നിക്കുന്നു !ഇത്തവണ മാത്യു തോമസിന്റെ കൂടെ അര്‍ജുന്‍ അശോകനും മഹിമ നമ്പ്യാരും

കെ ആര്‍ അനൂപ്
തിങ്കള്‍, 15 ഏപ്രില്‍ 2024 (11:32 IST)
Bromance
അര്‍ജുന്‍ അശോകന്‍ മഹിമ നമ്പ്യാര്‍, മാത്യു തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബ്രൊമന്‍സ്'.ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ വിഷുദിനത്തില്‍ പുറത്തിറങ്ങി.
 
ജോ ആന്‍ഡ് ജോ, 18 പ്ലസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം സംവിധായകന്‍ അരുണ്‍ ഡി. ജോസ് എത്തുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്. തീര്‍ന്നില്ല ഇതേ ചിത്രങ്ങളുടെ തന്നെ തിരക്കഥാകൃത്തു കൂടിയായ എഡിജെ, രവീഷ് നാഥ് കൂടാതെ തോമസ് പി. സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ബ്രൊമന്‍സിനു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്.
 
ഗോവിന്ദ് വസന്തയാണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു, ശ്യാം മോഹന്‍, സംഗീത് പ്രതാപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അഖില്‍ ജോര്‍ജാണ് ക്യാമറ.എഡിറ്റര്‍: ചമന്‍ ചാക്കോ, ആര്‍ട്ട്: നിമേഷ് എം. താനൂര്‍, മേക്ക്അപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം: മഷര്‍ ഹംസ, കണ്ട്രോളര്‍: സുധര്‍മന്‍ വള്ളിക്കുന്ന്, ചീഫ് അസി.: റെജീവന്‍ അബ്ദുള്‍ ബഷീര്‍ ഡിസൈന്‍: യെല്ലോടൂത്ത്സ്, മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, കണ്ടെന്റ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ - പപ്പെറ്റ് മീഡിയ.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്ലാമാബാദ് സ്ഫോടനത്തിന് പിന്നിൽ ഇന്ത്യയെന്ന് പാകിസ്ഥാൻ, ഭ്രാന്തവും അടിസ്ഥാനരഹിതവുമായ ആരോപണമെന്ന് ഇന്ത്യ

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിനു വീണ്ടും നോട്ടീസ്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

അടുത്ത ലേഖനം
Show comments