സന്തോഷ് രാമനെ സിനിമ മേഖലയിലുള്ളവര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലെ പ്രൊഡക്ഷന്‍ ഡിസൈനറാണ് അദ്ദേഹം. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ വര്‍ക്കിന് ദേശീയ, സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ ബറോസിലും സന്തോഷ് പ്രവര്‍ത്തിച്ചു. മോഹന്‍ലാലാണ് സിനിമയിലേക്ക് വിളിച്ചത്. സന്തോഷ് ശിവനും സന്തോഷ് രാമനും മാത്രമായിരുന്നു ക്രൂവില്‍ മലയാളികള്‍. ബാക്കിയുള്ളവരെല്ലാം ഹോളിവുഡില്‍ നിന്നുള്ളവരായിരുന്നുവെന്ന് സന്തോഷ് രാമന്‍ പറയുന്നു.
മോഹന്‍ലാല്‍ തന്റെ കരിയറിലെ മുഴുവന്‍ എക്‌സ്പീരിയന്‍സും ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഷോര്‍ട്ട് ഡിവിഷന്റെ കാര്യത്തിലൊക്കെ അദ്ദേഹത്തിന്റെ സ്‌കില്‍ അമ്പരിപ്പിക്കുന്നതാണെന്നും സന്തോഷ് രാമന്‍ പറയുന്നു. സിനിമ ഇറങ്ങുമ്പോള്‍ മോഹന്‍ലാലിലെ സംവിധായകന്‍ പ്രേക്ഷകര്‍ക്കും പുതിയ അനുഭവമായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
'എന്നെ ഈ സിനിമയിലേക്ക് വിളിച്ചത് ലാല്‍സറായിരുന്നു. ഇത്രയും വലിയൊരു പ്രൊജക്ടില്‍ ഭാഗമായത് വലിയ സന്തോഷം തന്ന ഒന്നായിരുന്നു. ആ ക്രൂവില്‍ മലയാളിയായി ഞാനും സന്തോഷ് ശിവനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം ഹോളിവുഡില്‍ നിന്നുള്ള ടെക്‌നീഷ്യന്മാരായിരുന്നു.വളരെ ആസ്വദിച്ച് ചെയ്ത വര്‍ക്കാണ്. അതിന്റെ വേള്‍ഡ് തന്നെ വളരെ വലുതാണ്. ഷൂട്ട് കഴിഞ്ഞ ദിവസം ഇതുപോലൊരു എക്‌സ്പീരിയന്‍സ് ആവും ഈ സിനിമയെന്ന് സന്തോഷ് ശിവന്‍ സാര്‍ പറഞ്ഞു.
മോഹന്‍ലാല്‍ എന്ന നടന്‍ പലപ്പോഴും നമ്മളെ അമ്പരപ്പിച്ചിട്ടുണ്ട്. പക്ഷേ മോഹന്‍ലാല്‍ എന്ന സംവിധായകനാണ് ഈ സിനിമയില്‍ എന്നെ കൂടുതല്‍ അമ്പരപ്പിച്ചത്. ഇത്രയും കാലത്തെ കരിയറിനിടയില്‍ പല ലെജന്‍ഡറി സംവിധായകരുടെ കൂടെയും അദ്ദേഹം വര്‍ക്ക് ചെയ്തിട്ടുണ്ട്. ആ എക്‌സ്പീരിയന്‍സ് മുഴുവന്‍ അദ്ദേഹം ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഷോര്‍ട്ട് ഡിവിഷന്റെ കാര്യത്തിലൊക്കെ അദ്ദേഹത്തിന്റെ സ്‌കില്‍ അമ്പരിപ്പിക്കുന്നതാണ്. സിനിമ ഇറങ്ങുമ്പോള്‍ അദ്ദേഹത്തിലെ സംവിധായകന്‍ പ്രേക്ഷകര്‍ക്കും പുതിയ അനുഭവമായിരിക്കും',-സന്തോഷ് രാമന്‍ പറഞ്ഞു.