രണ്ടാമൂഴം നടക്കാത്ത സ്വപ്നം? ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യില്ല, നിർമാതാവിന്റെ വെളിപ്പെടുത്തൽ!
മോഹൻലാലിന് യോഗമില്ല, തിരക്കഥയും സംവിധായകനും ഇല്ലാതെ രണ്ടാമൂഴം എങ്ങനെ സാധിക്കും?
‘രണ്ടാമൂഴം’ സിനിമയാകണമെന്ന് തനിക്ക് നിര്‍ബന്ധമില്ലെന്ന് എം ടി വാസുദേവന്‍ നായര് വെളിപ്പെടുത്തിയിരുന്നു. തിരക്കഥ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോടതിയിൽ ഹർജിയും നൽകി. രണ്ടാമൂഴം സിനിമയാക്കുന്നതിൽ കോടതി താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
പക്ഷേ, സിനിമ നടക്കുമെന്നും എം ടിയെ നേരിൽ കണ്ട് മാപ്പ് ചോദിക്കുമെന്നും സംവിധായകൻ ശ്രീകുമാർ മേനോൻ ഫേസ്ബുക്കിൽ കുറിച്ചു. വിവാദത്തെ കുറിച്ച് ചോദിച്ചപ്പോൾ ‘രണ്ടാമൂഴമോ മറ്റെന്തെങ്കിലുമോ ആകട്ടെ, മഹാഭാരത സിനിമയാക്കുക മാത്രമാണ് ലക്ഷ്യം. ആരുടെ തിരക്കഥ എന്നത് പ്രശ്നമല്ല‘ എന്നായിരുന്നു നിർമാതാവ് നി ആർ ഷെട്ടി നൽകിയ മറുപടി.
എന്നാൽ രണ്ടാമൂഴം നടക്കില്ലെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. വി.എ ശ്രീകുമാര്‍ ചിത്രം സംവിധാനം ചെയ്യുമോയെന്ന ചോദ്യത്തിന് ”അതൊന്നും ഇപ്പോള്‍ പറയാറായിട്ടില്ല” എന്ന മറുപടിയാണ് ഷെട്ടി നല്‍കിയത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷെട്ടി ഇങ്ങനെ പറഞ്ഞത്.
ഇതോടെ തിരക്കഥയും സംവിധായകനും ഇല്ലാതെ രണ്ടാമൂഴം ബി ആർ ഷെട്ടി എങ്ങനെ ചെയ്യുമെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. മോഹൻലാലിന്റെ ഏറ്റവും വലിയ സ്വപ്നം ഇതോടെ അവസാനിക്കുകയാണോയെന്നും ചിലർ ചോദിക്കുന്നു.
നാലുവര്‍ഷം മുമ്പ് ചര്‍ച്ചകള്‍ക്കു ശേഷം എം ടി വാസുദേവന്‍ നായര്‍ ചിത്രത്തിന്റെ തിരക്കഥ കൈമാറിയിരുന്നു. മൂന്നു വര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല. ഇതാണ് എം ടിയെ ചൊടിപ്പിച്ചിരിക്കുന്നത്.