Webdunia - Bharat's app for daily news and videos

Install App

ഹോളിവുഡ് സ്‌റ്റൈലില്‍ ബറോസ് ഒരുങ്ങുന്നു, ചുറുചുറുക്കോടെ മോഹന്‍ലാല്‍ !

കെ ആര്‍ അനൂപ്
ശനി, 3 ഏപ്രില്‍ 2021 (11:12 IST)
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഒരുങ്ങുകയാണ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതോടെ ആരാധകരും ആവേശത്തിലാണ്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട ലൊക്കേഷന്‍ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.ഹോളിവുഡ് സ്‌റ്റൈലിലാണ് ബറോസിന്റെ സെറ്റ് ഒരുക്കിയിരിക്കുന്നത് എന്നാണ് വീഡിയോ നിന്ന് മനസ്സിലാക്കാന്‍ ആകുന്നത്. പ്രധാനവേഷത്തിലെത്തുന്ന പാസ് വേഗയുടെ സ്‌കൂള്‍ രംഗങ്ങളാണ് ആദ്യം ചിത്രീകരിച്ചത്. ഫോര്‍ട്ട് കൊച്ചിയിലാണ് ഷൂട്ട് ആരംഭിച്ചത്. കേരളത്തിനു പുറമേ ഗോവയാണ് ബോസിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്.
 
ഇനിയുള്ള മൂന്ന് മാസക്കാലത്തോളം മോഹന്‍ലാല്‍ ഈ ചിത്രത്തിന്റെ തിരക്കിലായിരിക്കും. അതിനുശേഷം മാത്രമേ അദ്ദേഹം മറ്റു ചിത്രങ്ങളുടെ തിരക്കിലേക്ക് കടക്കുകയുള്ളൂ എന്നാണ് അറിയാന്‍ ആകുന്നത്. 
 
 കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന തരത്തിലാകും സിനിമ നിര്‍മ്മിക്കുക. പൃഥ്വിരാജ്, പ്രതാപ് പോത്തന്‍, ഷൈല മക്കഫേ, റാഫേല്‍ അമര്‍ഗോ, സീസര്‍ ലോറന്‍ന്റേ, പത്മാവതി റാവു, പെഡ്രോ ഹിഗരെദോ, ജയചന്ദ്രന്‍ പാലാഴി തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

അടുത്ത ലേഖനം
Show comments