Publish Date: Thu, 15 Jul 2021 (12:46 IST)
Updated Date: Thu, 15 Jul 2021 (12:50 IST)
ബ്രോ ഡാഡി ചിത്രീകരണം ഇന്ന് രാവിലെയാണ് ആരംഭിച്ചത്. ഹൈദരാബാദിലാണ് ഷൂട്ടിങ്ങ് എന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. പൃഥ്വിരാജിന്റെയൊപ്പം കല്യാണി പ്രിയദര്‍ശന്‍ നില്‍ക്കുന്ന പുതിയ ലൊക്കേഷന്‍ ചിത്രം പുറത്ത്.
കേരളത്തില്‍ ഷൂട്ടിങ് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ബ്രോ ഡാഡിയുടെ ലൊക്കേഷന്‍ മാറ്റിയത്.മോണിറ്ററിന് മുന്നിലിരിക്കുന്ന പൃഥ്വിരാജിന്റെ ഫോട്ടോ സുപ്രിയ പങ്കുവെച്ചിരുന്നു.
മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരെ കൂടാതെ മീന, കല്യാണി പ്രിയദര്‍ശന്‍, മുരളി ഗോപി, കനിഹ, സൗബിന്‍, ലാലു അലക്‌സ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
നവാഗതരായ ശ്രീജിത്ത് എന്‍, ബിബിന്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.