ടോവിനോയ്ക്കും കീര്‍ത്തി സുരേഷിനും ഒപ്പം അഭിനയിക്കാം,'വാശി' കാസ്റ്റിങ് കോള്‍ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്
ശനി, 10 ജൂലൈ 2021 (13:03 IST)
ടൈറ്റില്‍ പ്രഖ്യാപനം കൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'വാശി'. ടോവിനോ തോമസും കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം.മോഹന്‍ലാലാണ് ചിത്രം പ്രഖ്യാപിച്ചത്. ജി.സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ സഹനിര്‍മ്മാണം മേനകാ സുരേഷും രേവതി സുരേഷുമാണ്.പതിനെട്ടിനും ഇരുപത്തിയഞ്ചിനും മധ്യേ പ്രായമുള്ള സ്തീകളെയും മുപ്പത്തിയഞ്ചിനും അന്‍പതിനും മധ്യേ പ്രായമുള്ള പുരുഷന്മാരെയുമാണ് അണിയറ പ്രവര്‍ത്തകര്‍ തേടുന്നത്. 
 
അഭിനയിക്കാന്‍ താത്പര്യമുള്ളവര്‍ 5-10 ഫോട്ടോയും ഒരു മിനിറ്റില്‍ കുറയാത്ത സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോയും ഒപ്പം നാലു മിനിറ്റില്‍ കുറയാത്ത ഒരു പെര്‍ഫോമന്‍സ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ക്ക് ഇമെയില്‍ വഴി അയക്കണം. vashicasting@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയച്ചുകൊടുക്കണം.
 
 നവാഗതനായ വിഷ്ണു ജി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
റോബി രാജ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം ഒരുക്കുന്നത്.ഇപ്പോഴിതാ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുമ്പോള്‍ അണിയറക്കാര്‍ ആവശ്യപ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments