വിവാദങ്ങൾ അവസാനിക്കുന്നില്ല, ഗൗതം മേനോനെതിരെ ട്വീറ്റുമായി വീണ്ടും കാർത്തിക് നരേൻ

Webdunia
വെള്ളി, 30 മാര്‍ച്ച് 2018 (15:44 IST)
ഗൗതം മേനോനെതിരെ വീണ്ടും തമിഴ് സംവിധായകൻ കാർത്തിക് നരേൻ രംഗത്ത്. നരകാസുരൻ എന്ന ചിത്രത്തിന്റെ നിർമ്മാണത്തെ സംബന്ധിച്ച തർക്കങ്ങൾ ഇനിയും തീരുന്നില്ല. കഴിഞ്ഞ ദിവസം കാർത്തിക്കിനെതിരെ ട്വിറ്ററിലൂടെ താൻ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗൗതം മേനോൻ രംഗത്ത് വന്നിരുന്നു. ഈ ട്വീറ്റിന് മറുപടിയെന്നോണമാണ് കാർത്തിക് വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുന്നത്. 
 
അദ്ദേഹം മാപ്പ് പറഞ്ഞത് വലിയ കാര്യമാണ്. ഞാന്‍ പറഞ്ഞത് തെറ്റായിരുന്നുവെങ്കില്‍ ഞാനും അത് തന്നെ ചെയ്യുമായിരുന്നു. പക്ഷെ, അദ്ദേഹം പറഞ്ഞ എല്ലാ കാര്യങ്ങളോടും എനിക്ക് യോജിപ്പില്ല. പ്രത്യേകിച്ച്, അദ്ദേഹം ഈ പ്രോജക്ടില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടില്ല എന്ന പ്രസ്താവന. അത് ശരിയല്ല. അദ്ദേഹം ചിത്രത്തിനായി മുടക്കിയ പണമെത്രയെന്ന് തിട്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ആ തുക എത്രയെന്ന് ഞങ്ങൾ ഉടന്‍ പുറത്തുവിടുകയും ചെയ്യും.
 
ഇനി അദ്ദേഹം പറയാത്ത മറ്റൊരുകാര്യം ഉണ്ട്. അതുകൂടി  വെളിപ്പെടുത്താം. ഗൗതം മേനോന് പണം നല്‍കിയ ആളുകള്‍ നരകാസുരന്റെ റിലീസ് അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാനായുള്ള രേഖകൾ തയ്യാറാക്കുന്നതിന്റെ ജോലിയിലാണ് ഞങ്ങൾ ഇപ്പോൾ. 
 
തന്റെ രണ്ടാമത്തെ ചിത്രമായ നരകാസുരന്റെ നിർമ്മാണം ഏറ്റെടുത്ത ഗൗതം മേനോൻ സിനിമയുമായി സഹകരിക്കുന്നില്ലെന്നും ഇത് വേദനിപ്പിക്കുന്നതാണെന്നും കാർത്തിക് ട്വിറ്ററിൽ എഴുതിയതോടുകൂടിയാണ് വിവാദങ്ങൾക്ക് തുടക്കമാവുന്നത്. ഇതിനു മറുപടിയായി  കാർത്തിക്കിനെ പരിഹസിച്ച് ഗൗതം മേനോൻ ട്വീറ്റുമായി രംഗത്ത് വന്നിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിവച്ച സാഹചര്യത്തിലാണ് ഖേദം പ്രകടിപ്പിച്ച് ഗൗതം മേനോൻ വീണ്ടും ട്വീറ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments