Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിഫലം 99 ലക്ഷവും മുടങ്ങാതെ രേഖ വാങ്ങി, 85 ലക്ഷം സച്ചിനും! - പക്ഷേ 10 ശതമാനം പോലും ഹാജര്‍ ഇല്ല!

ചോദ്യങ്ങള്‍ ഇല്ല, ബില്ലുകളും ഇല്ല

പ്രതിഫലം 99 ലക്ഷവും മുടങ്ങാതെ രേഖ വാങ്ങി, 85 ലക്ഷം സച്ചിനും! - പക്ഷേ 10 ശതമാനം പോലും ഹാജര്‍ ഇല്ല!
, വെള്ളി, 30 മാര്‍ച്ച് 2018 (08:36 IST)
സെലിബ്രിറ്റി പാര്‍ലമെന്റംഗങ്ങളുടെയും പ്രകടനത്തിന്റെ മാര്‍ക്ക് വീണിരിക്കുകയാണ്. ആഘോഷമാക്കിയാണ് ബോലിവുഡ് നടി രേഖയേയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനേയും യു പി എ സര്‍ക്കാര്‍ രാജ്യസംഭാംഗങ്ങളാക്കിയത്. എന്നാല്‍, ആറ് വര്‍ഷത്തിന് ശേഷം ഇരുവരും പാര്‍ലമെന്ററിയുടെ പടിയിറങ്ങുമ്പോള്‍ അഭിമാനിക്കാവുന്ന ഒന്നും തന്നെയില്ല.
 
2012 ഏപ്രിലിലാണ് ഇരുവരും രാജ്യസഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 400 പാര്‍ലമെന്റ് സെഷനുകളില്‍ 18 എണ്ണത്തില്‍ മാത്രമാണ് രേഖ പങ്കെടുത്തത്. പങ്കെടുത്തവയില്‍ ഒന്നില്‍പോലും ഒരു ചോദ്യങ്ങള്‍ പോലും രേഖ ചോദിച്ചിട്ടില്ല. 4.5 ശതമാനം മാത്രമാണ് ഹാജര്‍. പക്ഷേ, പ്രതിഫലത്തുകയായ 99 ലക്ഷം മുടങ്ങാതെ കൈപറ്റുകയും ചെയ്തു. 
 
സച്ചിന്റെ കാര്യത്തിലും വ്യത്യാസമൊന്നുമില്ല. ആകെയുള്ള 400 പാര്‍ലമെന്റ് സെഷനുകളില്‍ സച്ചിന്‍ പങ്കെടുത്തത് 29 എണ്ണത്തില്‍ മാത്രം. ഒരൊറ്റ ബില്‍ പോലും സച്ചിനും അവതരിപ്പിച്ചിട്ടില്ല. പക്ഷേ, ആറു വര്‍ഷത്തിനിടെ 29 സെഷനുകളില്‍ പങ്കെടുത്ത സച്ചിന്‍ ആകെ 22 ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. 85 ലക്ഷം രൂപയാണ് സച്ചിന്‍ പ്രതിഫമായി കൈപറ്റിയത്.
 
തെരഞ്ഞെടുക്കപ്പെട്ടിട്ടും പാര്‍ലമെന്റ് നടപടികളോട് മുഖം തിരിക്കുന്ന സെലിബ്രിറ്റികളുടെ നിലപാട് നേരത്തേയും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഏപ്രില്‍ ഇരുപത്തിയാറിന് ഇരുവരുടെയും കാലാവധി പൂര്‍ത്തിയാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രിട്ടാനിയ പരസ്യത്തിലെ ആ ‘കുട്ടി യോഗി’ യോഗി ആദിത്യനാഥോ? സംഘപുത്രന്മാര്‍ ഇടഞ്ഞ് തന്നെ!