Webdunia - Bharat's app for daily news and videos

Install App

'സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം', ചിത്രീകരണം നിര്‍ത്തി പൃഥ്വിരാജിന്റെ കടുവയും സുരേഷ് ഗോപിയുടെ പാപ്പനും

കെ ആര്‍ അനൂപ്
ബുധന്‍, 28 ഏപ്രില്‍ 2021 (09:19 IST)
കോവിഡിന്റെ രണ്ടാം വരവ് ചിത്രീകരണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് സിനിമ പ്രവര്‍ത്തകര്‍. സുരേഷ് ഗോപി ചിത്രം പാപ്പന്റെയും പൃഥ്വിരാജ്-ഷാജി കൈലാസ് ടീമിന്റെ കടുവയുടെയും ചിത്രീകരണം നിലവിലെ സാഹചര്യത്തില്‍ നിര്‍ത്തിവെച്ചു.
 
മാര്‍ച്ച് മാസം ആദ്യമായിരുന്നു പാപ്പന്റെ ചിത്രീകരണം കാഞ്ഞിരപ്പള്ളിയില്‍ തുടങ്ങിയത്. അതിനിടെ ഇലക്ഷന്‍ തിരക്കുകളുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ചിത്രീകരണത്തില്‍ മാറി നിന്നിരുന്നു. അടുത്തിടെ അദ്ദേഹം വീണ്ടും ടീമിനൊപ്പം ചേര്‍ന്നിരുന്നു.
 
പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 17 നാണ് ആരംഭിച്ചത്. രാത്രി വൈകിയും ഷൂട്ടിംഗ് ചെയ്തത് വളരെ വേഗത്തില്‍ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കാനായിരുന്നു കടുവ ടീം പദ്ധതിയിട്ടിരുന്നത്. സര്‍ക്കാരിന്റെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ചിത്രീകരണം നിര്‍ത്തി വെക്കുന്നതെന്ന് ഷാജി കൈലാസ് പറഞ്ഞു. എല്ലാം ശരിയായാല്‍ വീണ്ടും ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments