Publish Date: Wed, 07 Jul 2021 (08:58 IST)
Updated Date: Wed, 07 Jul 2021 (09:03 IST)
ആലിയ ഭട്ട് ആദ്യമായി നിര്‍മ്മിക്കുന്ന ഡാര്‍ലിംഗ്‌സ് തുടങ്ങുകയാണ്.റോഷന്‍ മാത്യുവും ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമയുടെ ചര്‍ച്ചകള്‍ക്ക് തുടക്കമായി.ആലിയ ഭട്ടും റോഷന്‍ മാത്യുവും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.
ജാസ്മീത് കെ റീനാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റും ആലിയ ഭട്ടിന്റെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.ഒരു നിര്‍മ്മാതാവ് എന്ന നിലയിലുള്ള തന്റെ ആദ്യ സിനിമയാണെങ്കിലും താന്‍ എപ്പോഴും ഒരു അഭിനേതാവായിരിക്കുമെന്ന് ആലിയ പറഞ്ഞു.