ദിലീപിനുവേണ്ടി ജോഷിയും നാദിര്‍ഷയും അരുണ്‍ ഗോപിയും

Webdunia
തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (16:20 IST)
വമ്പന്‍ പ്രൊജക്ടുകളുമായി ദിലീപ് വീണ്ടും മലയാള സിനിമയില്‍ നിറയുകയാണ്. രാമലീലയ്ക്കും കമ്മാരസംഭവത്തിനും ശേഷം ഇപ്പോള്‍ എടുത്തിരിക്കുന്ന ഈ ഇടവേള ഉടന്‍ അവസാനിക്കും. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ ആണ് ദിലീപിന്‍റെ ഉടന്‍ റിലീസ് ആകുന്ന സിനിമ.
 
രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് 3ഡി സിനിമ ‘പ്രൊഫസര്‍ ഡിങ്കന്‍’ ഇനിയും ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ ബാക്കിയുണ്ട്. ഒരു വടക്കന്‍ സെല്‍ഫി സംവിധാനം ചെയ്ത പ്രജിത്ത് ഒരുക്കുന്ന അടുത്ത സിനിമയിലും ദിലീപ് ആണ് നായകന്‍.
 
ജോഷി, നാദിര്‍ഷ, അരുണ്‍ ഗോപി എന്നിവരുടെ പ്രൊജക്ടുകളും ദിലീപ് ഏറ്റിട്ടുണ്ട്. ‘വാളയാര്‍ പരമശിവം’ ചെയ്യാനാണ് ജോഷി ആഗ്രഹിക്കുന്നത്. ഉദയ്കൃഷ്ണ തിരക്കഥയെഴുതും. 
 
നാദിര്‍ഷയും അരുണ്‍ ഗോപിയും ചെയ്യുന്നതും ബിഗ് ബജറ്റ് സിനിമകളാണ്. നാദിര്‍ഷയുടേത് കോമഡിച്ചിത്രവും അരുണ്‍ ഗോപിയുടേത് ഫാമിലി ആക്ഷന്‍ മൂവിയുമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ? സത്യാവസ്ഥ ഇതാണ്

നെഞ്ചുവേദനയെ തുടർന്ന് യുവാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ച സംഭവം, മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തീവ്രവാദത്തിന് സ്ത്രീകൾക്ക് വിലക്കില്ല, വനിതാ വിഭാഗം രൂപീകരിച്ച് ജെയ്ഷെ മുഹമ്മദ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിവസവേതനം ലഭിക്കുന്ന സംസ്ഥാനങ്ങള്‍ ഇവയാണ്; ലിസ്റ്റില്‍ കേരളം ഇല്ല

ബിസിസിഐ ടീം ഇന്ത്യയെന്ന പേര് ഉപയോഗിക്കരുതെന്ന് ആവശ്യം, ഹർജി തള്ളി ഡൽഹി ഹൈക്കോടതി

അടുത്ത ലേഖനം
Show comments