Webdunia - Bharat's app for daily news and videos

Install App

ദിലീപിനൊപ്പം ജോജു ജോര്‍ജും, 'വോയ്‌സ് ഓഫ് സത്യനാഥന്‍' വരുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (10:49 IST)
ദിലീപിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു.'വോയ്‌സ് ഓഫ് സത്യനാഥന്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.കഥ, തിരക്കഥ, സംഭാഷണം, സംവിധാനം റാഫിയാണ് നിര്‍വഹിക്കുന്നത്. നടന്‍ ദിലീപും നിര്‍മ്മാണത്തില്‍ പങ്കാളിയാണ്.പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുകയാണ്.
 
സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 
 
 
'ദീര്‍ഘകാലത്തെ ആഗ്രഹത്തിനും ശ്രമത്തിനും സാക്ഷാത്കാരം, ബാദുഷ സിനിമാസ് ഉദിക്കുകയാണ്. ആദ്യ സിനിമ വോയ്‌സ് ഓഫ് സത്യനാഥന്‍ - ബാദുഷ സിനിമാസിന്റെ ആദ്യ നിര്‍മാണ സംരംഭം. ഒപ്പം പ്രിയപ്പെട്ട ദിലീപേട്ടന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സുമുണ്ട്. റാഫിയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം.
 
ദിലീപ് മുഖ്യവേഷത്തിലെത്തുന്ന സിനിമയില്‍ ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
ഞങ്ങളുടെ ആദ്യ സംരംഭത്തിന് നിങ്ങളുടെ ഓരോരുത്തരുടെയും എല്ലാ പ്രാര്‍ഥനകളും ഉണ്ടായിരിക്കുമെന്നു കരുതുന്നു.
നന്ദി'- ബാദുഷ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments