മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരകുടുംബമാണ് ദിലീപിന്റേത്. ദിലീപ്-കാവ്യ ജോഡിയും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും വളരെ അടുത്ത സുഹൃത്തുക്കളെ പോലെയാണ്. മഹാലക്ഷ്മിയുടെ കുസൃതികള്‍ ദിലീപിന്റെ വീട്ടില്‍ എന്നും പൊട്ടിച്ചിരിയുടെ മേളം തീര്‍ക്കുന്നു. ഈ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തായ നടി നമിത പ്രമോദ്.
ഇന്നലെ നമിതയുടെ 25-ാം ജന്മദിനമായിരുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തായ നമിതയ്ക്ക് മീനാക്ഷി ജന്മദിനാശംകള്‍ നേര്‍ന്നു. രസകരമായ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നമിതയ്ക്ക് മീനാക്ഷി ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
'എന്റെ അനിയത്തിയുടെ ബുജിക്ക് ജന്മദിനാശംസകള്‍. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ഏറ്റവും നല്ല സുഹൃത്തേ' എന്നാണ് മീനാക്ഷിയുടെ ആശംസ. അനിയത്തി മഹാലക്ഷ്മിക്ക് നമിത ബുജിയാണെന്നാണ് മീനാക്ഷി പറയുന്നത്.
പ്രിയ സുഹൃത്തിന്റെ ജന്മദിനാശംസയ്ക്ക് നമിതയുടെ മറുപടിയും ഉടനെത്തി. വളരെ ക്യൂട്ടായ ആശംസയാണെന്ന് നമിത ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ മറുപടി നല്‍കി. താന്‍ എപ്പോഴും മാമാട്ടിയുടെ ബുജി ആണെന്നും നമിത പറഞ്ഞു.
മഹാലക്ഷ്മിയെ നമിത മാമാട്ടിയെന്നാണ് വിളിക്കുന്നത്. അധികം ആര്‍ക്കും അറിയാത്ത മഹാലക്ഷ്മിയുടെ ചെല്ലപ്പേര് കേട്ട് ആരാധകരും ഞെട്ടി. 'മാമാട്ടി എന്നാണല്ലേ, ഞങ്ങള്‍ മമ്മൂട്ടി എന്നാണ് വായിച്ചതെ'ന്നാണ് പലരുടെയും രസകരമായ കമന്റുകള്‍.