Publish Date: Tue, 09 Mar 2021 (11:03 IST)
Updated Date: Tue, 09 Mar 2021 (11:07 IST)
പൃഥ്വിരാജ് ഇക്കഴിഞ്ഞ ദിവസമാണ് തന്റെ ഏറ്റവും പുതിയ ചിത്രമായ ഭ്രമത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. സംവിധായകന്‍ രവി കെ ചന്ദ്രന് നന്ദി അറിയിച്ചുകൊണ്ട് പൃഥ്വിരാജ് എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരുടെ മനം കവരുകയാണ്.
'ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രഗത്ഭനായ അഭിനേതാക്കളില്‍ ഒരാളും മികച്ച സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സംവിധാനം ചെയ്യുന്നു'- എന്നാണ് രവി കെ ചന്ദ്രന്‍ കുറിച്ചത് . അധികം വൈകാതെ തന്നെ ഇതിനു മറുപടിയായി പൃഥ്വിരാജ് എത്തി. 'നന്ദി സാര്‍, ഇതിഹാസത്തില്‍ നിന്നും വന്ന വാക്കുകള്‍'- നടന്‍ പറഞ്ഞു.
മംമ്ത മോഹന്‍ദാസ്,റാഷി ഖന്ന, സുരഭി ലക്ഷ്മി, അനന്യ, ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.രവി.കെ ചന്ദ്രന്‍ തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്.