Webdunia - Bharat's app for daily news and videos

Install App

ഫ്രഞ്ച് ഭാഷയിലും റിലീസിനൊരുങ്ങി അമിത് ചക്കാലക്കലിന്റെ ജിബൂട്ടി,ഉടന്‍ തിയറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ജൂലൈ 2021 (12:06 IST)
അമിത് ചക്കാലക്കല്‍ നായകനാവുന്ന പുതിയ ചിത്രമാണ് 'ജിബൂട്ടി'. റൊമാന്റിക്ക് ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഫ്രഞ്ച് ഭാഷയിലും റിലീസിന് ഒരുങ്ങുന്നു. ഇന്ത്യന്‍ ഭാഷകളായ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിവയിലും ജിബൂട്ടി റീലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് തിയതി ഉടന്‍ പ്രഖ്യാപിക്കും.
 
വൈല്‍ഡ് ആന്‍ഡ് റോ ആക്ഷനുകള്‍ ആണെന്ന് സൂചന നല്‍കിക്കൊണ്ടുള്ള പോസ്റ്റര്‍ ഈയടുത്ത് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. 'വിണ്ണിനഴകേ കണ്ണിനിതളേ' എന്ന റൊമാന്റിക് സോങ്ങും ഏറെ ശ്രദ്ധ നേടി.
 
ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിര്‍മിച്ച ചിത്രം എസ്.ജെ സിനുവാണ് എഴുതി സംവിധാനം ചെയ്യുന്നത്. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും തങ്ങളുടേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
 
കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കുന്നു. തിരക്കഥ, സംഭാഷണം അഫ്‌സല്‍ അബ്ദുള്‍ ലത്തീഫ് & എസ്. ജെ. സിനു, ചിത്രസംയോജനം സംജിത് മുഹമ്മദ്, ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, തോമസ് പി.മാത്യു, ആര്‍ട്ട് സാബു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍, കോസ്റ്റ്യൂം ശരണ്യ ജീബു, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, സ്റ്റണ്ട്‌സ് വിക്കി മാസ്റ്റര്‍, റണ്‍ രവി, മാഫിയ ശശി. ഡിസൈന്‍സ് സനൂപ് ഇ.സി, വാര്‍ത്താ പ്രചരണം മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എം. ആര്‍. പ്രൊഫഷണല്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ട്രെയിന്‍ ഏതാണെന്നറിയാമോ, ആരും ഇതില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ടിആര്‍എഫിനെ പരസ്യമായി പിന്തുണച്ച് പാക് ഉപ പ്രധാനമന്ത്രി

എട്ട് വന്ദേ ഭാരത് ട്രെയിനുകളില്‍ തത്സമയ ബുക്കിങ് സംവിധാനം ആരംഭിച്ചു

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്നിനു തുടങ്ങും; ഘോഷയാത്രയോടെ ഒന്‍പതിന് സമാപനം

ട്രംപ് 24 തവണ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും മോദി മിണ്ടുന്നില്ല; രാജ്യത്തിന്റെ അഭിമാനം അടിയറവ് വച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments