ഇന്ത്യ ആഫ്രിക്കയ്ക്ക് ഒരുകോടി ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കും. ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം യുഎന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 10ലക്ഷം ഡോസ് വാക്‌സിനാണ് നല്‍കുന്നത്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനായിരിക്കും നല്‍കുന്നത്. നേരത്തേ 55ലക്ഷം കൊവിഷീല്‍ഡ് വാക്‌സിന്‍ ഇന്ത്യ അയല്‍രാജ്യങ്ങള്‍ക്ക് സൗജന്യമായി നല്‍കിയിരുന്നു.
ബംഗ്ലാദേശ്-20 ലക്ഷം, മ്യാന്‍മര്‍-15ലക്ഷം, ശ്രീലങ്ക-5ലക്ഷം, സൈലസ്-50000, ഭുട്ടാന്‍-1.5ലക്ഷം, നേപ്പാള്‍-10 ലക്ഷം, മാലിദ്വീപ്-1ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യ വാക്‌സിന്‍ വിതരണം ചെയ്തത്.