Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Mohanlal's Drishyam 3 coming soon?

നിഹാരിക കെ.എസ്

, തിങ്കള്‍, 6 ജനുവരി 2025 (09:05 IST)
മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'. ജോർജ്ജുകുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.  
 
ചിത്രത്തിന്റെ മൂന്നാം ഭാഗം വരുമെന്നും അതിനായുള്ള ശ്രമത്തിലാണ് തങ്ങളെന്നും നടൻ മോഹൻലാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ മൂന്നാം ഭാഗത്തെക്കുറിച്ച് കൂടുതൽ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. സിനിമ സംഭവിക്കുമെന്നും എന്നാൽ അത് എന്നാകുമെന്ന് തനിക്ക് അറിയില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
 
'ലാലേട്ടൻ പറഞ്ഞത് പോലെ ഞാൻ മൂന്നാം ഭാഗത്തിനായി ശ്രമിക്കുന്നുണ്ട്. എന്നാൽ അതെന്ന് നടക്കുമെന്ന് അറിയില്ല. ഷൂട്ടൊന്നും തീരുമാനം ആയിട്ടില്ല. അതിന് എഴുതി കഴിഞ്ഞില്ലല്ലോ. ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതാണ് യാഥാർത്ഥ്യം. നല്ല രീതിയിൽ ഒരു സംഭവം കിട്ടിക്കഴിഞ്ഞാൽ ഞാനത് ചെയ്യും. മാക്സിമം ട്രൈ ചെയ്യുന്നുണ്ട്. ദൃശ്യം കഴിഞ്ഞപ്പോൾ രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് ഞാൻ വിചാരിച്ചതല്ല. എല്ലാവരും ട്രൈ ചെയ്യാൻ പറഞ്ഞപ്പോൾ സംഭവിച്ചതാണ്. രണ്ടാം ഭാ​ഗത്തെക്കാൾ കൂടുതൽ എഫർട്ട് ഇത്തവണ ഞാൻ ഇടുന്നുണ്ട്', ജീത്തു ജോസഫ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഡിംപിളിനെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അടിച്ചിറക്കി'! നടിയുടെ പ്രതികരണം ഇങ്ങനെ