Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൈജു കുറുപ്പിന്റെ നൂറാമത്തെ ചിത്രം, 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍

സൈജു കുറുപ്പിന്റെ നൂറാമത്തെ ചിത്രം, 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍

കെ ആര്‍ അനൂപ്

, വെള്ളി, 12 മാര്‍ച്ച് 2021 (10:22 IST)
സൈജു കുറുപ്പ്,സിജു വില്‍സണ്‍, ഷബരീഷ് വര്‍മ്മ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍. 
അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമഡി എന്റര്‍ടെയ്നറാണ്. സൈജു കുറുപ്പിന്റെ ജന്മദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയായ ദുല്‍ഖര്‍ സല്‍മാന്‍ ഈ വേളയില്‍ നടന് ആശംസകള്‍ നേര്‍ന്നു കൊണ്ട് പോസ്റ്റര്‍ പങ്കിട്ടു. സൈജു കുറുപ്പിന്റെ നൂറാമത്തെ ചിത്രമെന്ന പ്രത്യേകത കൂടി ഉണ്ട്.
 
ചേര്‍ത്തലയില്‍ ടീം അടുത്തിടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി.ഒരു ഹിന്ദു മിഡില്‍ ക്ലാസ് ഫാമിലിയില്‍ നടക്കുന്ന കല്യാണവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. ഗുണ്ടാ ജയനായി സൈജു കുറുപ്പാണ് എത്തുന്നത്. ജോണി ആന്റണി, സബുമോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. രാജേഷ് വര്‍മ്മ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ബിജിബാല്‍ ആണ് സംഗീതം ഒരുക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവരാണ് 'പല്ലൊട്ടി 90's കിഡ്സ്' ഹീറോസ്, പുതിയ വിശേഷങ്ങളുമായി സൈജു കുറുപ്പ്