'കാണാതായതിന്റെ ദുരൂഹത',ബര്‍മുഡയിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങി ഷെയിന്‍ നിഗം!

കെ ആര്‍ അനൂപ്
ശനി, 29 മെയ് 2021 (09:07 IST)
ഷെയിന്‍ നിഗത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ബര്‍മുഡ'. ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു.'കാണാതായതിന്റെ ദുരൂഹത' സബ്‌ടൈറ്റിലാണ് ഷെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ രൂപം നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്. ചിരിച്ചു കൊണ്ട് വെള്ളത്തില്‍ കിടക്കുന്ന നടനെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്.ഒരു വര്‍ഷത്തിലേറെയായി സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഷെയിന്‍ നിഗത്തിന് ഈ സിനിമയില്‍ ഒരു ശക്തമായ തിരിച്ചുവരവ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
 
കശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് ഷെയിനിന്റെ നായിക.വിനയ് ഫോര്‍ട്ട്, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുദര്‍ശന്‍, ദിനേഷ് പണിക്കര്‍,കോട്ടയം നസീര്‍,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കൃഷ്ണദാസ് പങ്കിയുടെയാണ് തിരക്കഥ. കോമഡിക്ക് പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും ഇത്.
 
 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തട്ടും, നടി റിനിക്ക് വധഭീഷണി, പോലീസിൽ പരാതി നൽകി

നോബല്‍ ഇല്ലെങ്കില്‍ വോണ്ട: പ്രഥമ ഫിഫ സമാധാന സമ്മാനം ട്രംപിന്

'നോട്ട' ഇല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ്; പകരം 'എന്‍ഡ്' ബട്ടണ്‍

രാഹുല്‍ മാങ്കൂട്ടത്തിലിനു ആശ്വാസം; അറസ്റ്റ് തല്‍ക്കാലത്തേക്കു തടഞ്ഞ് ഹൈക്കോടതി

ചോര്‍ന്ന തിയേറ്റര്‍ ദൃശ്യങ്ങള്‍ 25,000 രൂപയ്ക്ക് വരെ വിറ്റു; മോഷ്ടിച്ചതാണോ അതോ ഹാക്ക് ചെയ്തതാണോ എന്ന് പോലീസ് അന്വേഷിക്കുന്നു

അടുത്ത ലേഖനം
Show comments