Select Your Language

Notifications

webdunia
webdunia
webdunia
Friday, 7 March 2025
webdunia

അജിത്തിന്റെ അടുത്ത ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഗോപാലൻ !

അജിത്തിന്റെ അടുത്ത ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഗോപാലൻ !

കെ ആര്‍ അനൂപ്

, ബുധന്‍, 28 ഒക്‌ടോബര്‍ 2020 (14:05 IST)
സൂര്യയുടെ സൂരരൈ പോട്രിന് ശേഷം സംവിധായിക സുധ കൊങ്കാര അജിത്തുമായി കൈകോർക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ഈ ചിത്രം നിർമിക്കും എന്നാണ് റിപ്പോർട്ട്.
 
കമൽഹാസന്റെ 'തൂങ്കാവനം' എന്ന തമിഴ് ചിത്രം ഗോകുലം ഗോപാലൻ മുമ്പ് നിർമ്മിച്ചിരുന്നു. ഹരീഷ് കല്യാണിന്റെ റൊമാന്റിക് കോമഡി ചിത്രമായ 'ധനുസു രാസി നേയര്‍ഗളേ' എന്ന സിനിമയാണ് അദ്ദേഹം അവസാനമായി നിർമ്മിച്ച തമിഴ് സിനിമ.
 
അതേസമയം, അജിത്തിന്റെ വലിമൈ ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ബോണി കപൂറാണ് നിർമ്മിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രാഹകനായി നീരവ് ഷായും ചിത്രത്തിലുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എറിഡയിൽ ഗ്ലാമറസ്സായി സംയുക്ത മേനോൻ, പോസ്റ്റർ പുറത്ത്