ഹെലന്‍ ഹിന്ദിയില്‍ മിലി എന്ന പേരിലാണ് റീമേക്ക് ചെയ്യപ്പെടുന്നത്.മലയാളത്തിലെ സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ബോളിവുഡിലും ഒരുക്കുന്നത്. അച്ഛന്‍ ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആദ്യമായി വര്‍ക്ക് ചെയ്ത അനുഭവം ജാന്‍വി പങ്കുവെച്ചു.
'മിലി പൂര്‍ത്തിയായി. എന്റെ ജീവിതത്തിന്റെ കഥകളിലൂടെ മാത്രം കേട്ടിട്ടുള്ള നിര്‍മാതാവായ പപ്പയ്ക്കൊപ്പമുള്ള എന്റെ ആദ്യ സിനിമ. പപ്പയോടൊപ്പം വര്‍ക്ക് ചെയ്തത് വളരെ രസകരമായിരുന്നു.
പപ്പ എടുക്കുന്ന ഓരോ ചിത്രത്തിനും നിങ്ങളുടെ ഹൃദയവും ആത്മാവും നല്‍കൂന്നു എന്ന് എല്ലാവരും പറയുമ്പോള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കിപ്പോള്‍ അറിയാം. അത് കൊണ്ട് മാത്രമല്ല ഈ സിനിമ എനിക്ക് വളരെ പ്രത്യേകതയുള്ളത്- മാത്തുക്കുട്ടി സേവ്യര്‍ സാറിനെ പോലെയുള്ള തന്റെ ശ്രദ്ധയും സിനിമയോടുള്ള സ്‌നേഹവും കൊണ്ട് നിറഞ്ഞ ഒരാളുമായി പ്രവര്‍ത്തിക്കാനുള്ള ഏറ്റവും പ്രചോദനാത്മകമായ യാത്രയാണിത്. മാര്‍ഗനിര്‍ദേശത്തിനും ക്ഷമയ്ക്കും നോബിള്‍ ബാബു തോമസിനും നന്ദി.
യാത്ര എത്ര ദുഷ്‌കരമാണെങ്കിലും സത്യസന്ധതയോടെയും കഠിനാധ്വാനത്തോടെയും പ്രവര്‍ത്തിക്കുകയാണെങ്കില്‍ അത് മനോഹരമായ യാത്രയായി മാറും എന്നെന്നെ പഠിപ്പിച്ചതിനും നന്ദി. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കും അങ്ങനെ തോന്നുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.ഈ യാത്രയ്ക്ക് നന്ദി പപ്പാ'-ജാന്‍വി കുറിച്ചു.