Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഹെലന്‍' തമിഴ് റീമേക്ക് ഒരുങ്ങുന്നു, ഫസ്റ്റ് ലുക്ക് എത്തി !

'ഹെലന്‍' തമിഴ് റീമേക്ക് ഒരുങ്ങുന്നു, ഫസ്റ്റ് ലുക്ക് എത്തി !

കെ ആര്‍ അനൂപ്

, വ്യാഴം, 18 ഫെബ്രുവരി 2021 (12:52 IST)
'ഹെലന്‍' തമിഴ് റീമേക്ക് ഒരുങ്ങുകയാണ്.'അന്‍പിര്‍ക്കിനിയാള്‍' എന്നാണ് തമിഴില്‍ ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.തമിഴ് പതിപ്പില്‍, കീര്‍ത്തി അന്ന ബെന്നിന്റെ വേഷത്തില്‍ അഭിനയിക്കും. അച്ഛനായി അരുണ്‍ പാണ്ഡ്യനാണ് എത്തുന്നത്. ഈ വേഷം മലയാളത്തില്‍ ചെയ്തത് ലാല്‍ ആണ്. ഹെലനില്‍ അസര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നോബിള്‍ തമിഴ് റീമേക്കിലും ഇതേ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.ഗോകുലാണ്
ഈ ചിത്രം സംവിധാനം ചെയ്യുന്ന സിനിമ അരുണ്‍ പാണ്ഡ്യന്‍ ആണ് നിര്‍മ്മിക്കുന്നത്.
 
 'ഹെലന്‍' ഒരു അതിജീവനത്തിന്റെ കഥയാണ് പറഞ്ഞത്.ഹിന്ദി, തെലുങ്ക് ഭാഷകളിലേക്കും ചിത്രം റിമേക്ക് ചെയ്യുന്നുണ്ട്.ജാന്‍വി കപൂര്‍ ഹിന്ദിയിലും അനുപമ പരമേശ്വരന്‍ തെലുങ്കിലും അന്നയുടെ വേഷം ചെയ്യും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുല്‍ഖറിന്റെ 'അടി'യുടെ ലൊക്കേഷനില്‍ വെച്ച് മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വം'ത്തില്‍ അഭിനയിക്കാമെന്ന തീരുമാനമെടുത്തു: ഷൈന്‍ ടോം ചാക്കോ