Select Your Language

Notifications

webdunia
webdunia
webdunia
webdunia

അല്ലു സിരിഷ് നായകനാകുന്ന ആറാമത്തെ ചിത്രം, ഫസ്റ്റ് ലുക്ക് നാളെ, ശ്രദ്ധ നേടി സെക്കന്‍ഡ് പ്രീലുക്ക്

അല്ലു സിരിഷ്
തെലുങ്ക് നടനും അല്ലു അര്‍ജുന്റെ സഹോദരനുമായ അല്ലു സിരിഷിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. നാളെ ഫസ്റ്റ് ലുക്ക് വരാനിരിക്കെ ചിത്രത്തിലെ സെക്കന്‍ഡ് പ്രീ ലുക്ക് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ആദ്യത്തെ പോലെ തന്നെ മുഖം വെളിപ്പെടുത്താത്തെയാണ് രണ്ടാമത്തെ പോസ്റ്ററും റിലീസ് ചെയ്തത് .
 
അനു ഇമ്മാനുവല്‍ ആണ് ചിത്രത്തിലെ നായിക.സിരിഷിന്റെ ജന്മദിനമായ മെയ് 30 ന് ഫസ്റ്റ് ലുക്ക് എത്തും.പ്രീലുക്ക് ട്വിറ്ററില്‍ സിരിഷ് 6 എന്ന ഹാഷ് ടാഗിലാണ് പുറത്തുവന്നത്. വിജേത എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാകേഷ് ശാസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
നടന്റെ പിതാവും നിര്‍മ്മാതാവുമായ അല്ലു അരവിന്ദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അംഗീകരിക്കാൻ പറ്റാത്ത വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായി സിനിമയിൽ മാത്രമല്ല, ഏത് തൊഴിലിലും തുടരേണ്ടതില്ല: അനുശ്രീ