Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

നായകനായി പ്രണവ് മോഹന്‍ലാല്‍, 'ഹൃദയം' തിയേറ്ററുകളില്‍ തന്നെയെന്ന് വിനീത് ശ്രീനിവാസന്‍

വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 26 ജൂലൈ 2021 (09:21 IST)
'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന പുതിയ ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. തീയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുവാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുമെന്ന ഉറപ്പും അദ്ദേഹം നല്‍കി.പ്രണവ് മോഹന്‍ലാലിനും നിര്‍മ്മാതാവ് വൈശാഖ് സുബ്രമണ്യത്തിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് വിനീത് ഇക്കാര്യമറിയിച്ചത്.
 
'എന്ത് മനോഹരമായൊരു യാത്രയായിരുന്നു ഇത്. ഈ പ്രതിസന്ധി സമയം കടന്ന് പോകുമെന്നും പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും ഹൃദയം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. അതിനായി ഞങ്ങള്‍ പരമാവധി ശ്രമിക്കുകയും ചെയ്യും. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വേണം'- വിനീത് ശ്രീനിവാസന്‍ കുറിച്ചു.
 
പ്രണവിനെപ്പം കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
വിനീത് ശ്രീനിവാസന്‍ ഒടുവിലായി സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി 5 വര്‍ഷങ്ങള്‍ പിന്നിട്ടാണ് അദ്ദേഹം പുതിയ ചിത്രവുമായി എത്തുന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തില്‍ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞങ്ങള്‍ എല്ലാ വെല്ലുവിളികളെയും നേരിട്ടു'; മിന്നല്‍ മുരളി ചിത്രീകരണം പൂര്‍ത്തിയായത് 2 വര്‍ഷം കൊണ്ട്, ടോവിനോ തോമസിന് നന്ദി പറഞ്ഞ് നിര്‍മ്മാതാവ് സോഫിയ പോള്‍