Webdunia - Bharat's app for daily news and videos

Install App

മലയാള സിനിമയുടെ മുഖം മാറ്റാന്‍ ടോവിനോ തോമസിന്റെ ആക്ഷന്‍ പടം!'ഐഡന്റിറ്റി' ഒരുങ്ങുന്നു, പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 18 മാര്‍ച്ച് 2024 (15:30 IST)
identity movie
ടോവിനോ തോമസിന്റെ പുതിയ ചിത്രമാണ് ഐഡന്റിറ്റി.ഫോറന്‍സിക്കിന് ശേഷം അഖില്‍ പോളും അനസ് ഖാനും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ ഒരുങ്ങുകയാണ്.തൃഷ ടോവിനോയുടെ നായികയായി എത്തുന്നു.സിനിമയുടെ നിര്‍ണായകമായ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയായി. 76 ദിവസത്തെ ചിത്രീകരണമാണ് നിലവില്‍ കഴിഞ്ഞിരിക്കുന്നത്.
 
 നിരവധി ആളുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങള്‍ ചിത്രീകരിക്കപ്പെടുന്ന നിര്‍ണ്ണായകമായ ഷെഡ്യൂള്‍ പൂര്‍ത്തിയായ സന്തോഷം നിര്‍മാതാക്കള്‍ പങ്കുവെച്ചു. ടോവിനോ തോമസ് ഉള്‍പ്പെടെയുള്ള പ്രധാന താരങ്ങള്‍ ഈ ഷെഡ്യൂളിന്റെ ഭാഗമായി. ഇനി 44 ദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ട്. കേക്ക് മുറിച്ചുകൊണ്ടാണ് ഷെഡ്യൂള്‍ പൂര്‍ത്തിയായ സന്തോഷം ടീം അംഗങ്ങള്‍ പങ്കുവെച്ചത്. അടുത്ത ഷെഡ്യൂളിനായുള്ള ഒരുക്കങ്ങള്‍ വൈകാതെ പൂര്‍ത്തിയാക്കി ടീം ഐഡന്റിറ്റി ബിഗ് സ്‌ക്രീനുകളിലേക്ക് എത്തിക്കും.
 
മഡോണ സെബാസ്റ്റ്യനും ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ഉണ്ട്.രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സിനിമയ്ക്ക് റിലീസ് ഉണ്ട്.തെന്നിന്ത്യന്‍ താരം വിനയ് റായ് വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
 
ഇതൊരു പാന്‍-ഇന്ത്യ സിനിമയായാണ്.50 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്.അതില്‍ 30 ദിവസം ആക്ഷന്‍ സീക്വന്‍സുകള്‍ മാത്രം ചിത്രീകരിക്കാന്‍ ഉപയോഗിക്കും. മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോ സ്വീകാര്യത ഈ ചിത്രത്തിനും ഗുണം ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണത്തിരക്ക്:കണ്ണൂരിലേക്ക് നാളെയും മറ്റന്നാളും സ്പെഷ്യൽ ട്രെയിനുകൾ

Rahul Mamkoottathil: സ്ത്രീകളെ ശല്യം ചെയ്യൽ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു

രപ്തി സാഗർ എക്സ്പ്രസ് ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക : സെപ്തംബറിൽ ചില ദിവസം റദ്ദാക്കലുണ്ട്

നായെ, പട്ടി എന്നൊന്നും വിളിച്ചാൽ അത് കേട്ടിട്ട് പോവില്ല, വേണ്ടാത്ത വർത്തമാനം വേണ്ട, ഇത് ഷാഫിയാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ തട്ടിക്കയറി എം പി

സതീശൻ ആറ്റംബോംബ് പൊട്ടിക്കുമെന്നാണ് കരുതിയത്, ഇത് ഓലപ്പടക്കം, പീഡന ആരോപണത്തിൽ പ്രതികരണവുമായി കൃഷ്ണകുമാർ

അടുത്ത ലേഖനം
Show comments