Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തല്ലുമാല' ടീമിന്റെ പുത്തന്‍ പടത്തില്‍ 'പ്രേമലു' നായകന്‍! ഒരു ഇടി പടം കൂടി, ഇതുവരെ കാണാത്ത ലുക്കില്‍ നസ്ലിനും ലുക്മാനും

'Premalu' is the hero in the new film of 'Thallumala' team! One more picture

കെ ആര്‍ അനൂപ്

, വെള്ളി, 15 മാര്‍ച്ച് 2024 (12:15 IST)
തല്ലുമാലയുടെ വിജയത്തിന് ശേഷം സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ തന്റെ അടുത്ത സിനിമയുടെ തിരക്കുകളിലേക്ക്. നസ്ലിനും ലുക്മാനും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയെക്കുറിച്ചാണ് ഫാന്‍ പേജുകളില്‍ സംസാരം.
 
കപ്പേള, ഇലവീഴാപൂഞ്ചിറ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വിഷ്ണു വേണുവാണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം നിര്‍മ്മിക്കുന്നത്.2022-ലെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ തല്ലുമാലയുടെ മാതൃകയിലുള്ള ഒരു ആക്ഷന്‍ പാക്ക്ഡ് എന്റര്‍ടെയ്നറായിരിക്കും ഈ ചിത്രമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ടോവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച തല്ലുമാല വളരെയധികം പ്രശംസ നേടിയിരുന്നു. 
 
തല്ലുമാലയുടെ ഭാഗമായിരുന്ന ലുക്മാനെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രേമലു വിജയത്തിന് ശേഷം നസ്ലിന്‍ ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിഐഡി രാംദാസ് എത്തി! ഈ വരവ് എന്തിനുവേണ്ടി? മത്സരാര്‍ത്ഥികള്‍ക്ക് ഇതൊരു സര്‍പ്രൈസ്