Webdunia - Bharat's app for daily news and videos

Install App

'അനുഗ്രഹീതന്‍ ആന്റണി'യില്‍ മാധവനായി ഇന്ദ്രന്‍സ്, ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്

കെ ആര്‍ അനൂപ്
ശനി, 13 മാര്‍ച്ച് 2021 (09:28 IST)
ഹാസ്യത്തിലൂടെ സിനിമയിലെത്തി പ്രതിഭയുള്ള നടനാണെന്ന് കാലം തെളിയിച്ച കലാകാരനാണ് ഇന്ദ്രന്‍സ്. ചെറിയ വേഷത്തില്‍ ആണെങ്കില്‍ പോലും ഇന്നും യാതൊരു മടിയും കൂടാതെ അദ്ദേഹം അവതരിപ്പിക്കും. ഇന്ന് മലയാളത്തില്‍ ഇറങ്ങുന്ന മിക്ക സിനിമകളിലും ഇന്ദ്രന്‍സ് ഉണ്ടാക്കുന്നത് അതുകൊണ്ടുതന്നെയാണ്. അദ്ദേഹത്തിന്റെതായി പുറത്തുവരാനിരിക്കുന്ന 'അനുഗ്രഹീതന്‍ ആന്റണി' എന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാധവന്‍ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്.     
 
നവാഗതനായ പ്രിന്‍സ് ജോയ് സംവിധായകനാകുന്ന ചിത്രത്തില്‍ ഗൗരി കിഷനാണ് നായിക. സണ്ണി വെയ്ന്‍ ആണ് നായകന്‍. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.സിദ്ദിഖ്, ഇന്ദ്രാന്‍സ്, ജാഫര്‍ ഇടുക്കി, മണികന്ദന്‍ ആചാരി, സൂരജ് വെഞ്ഞാറമൂട് ബൈജു, മുത്തുമണി എന്നിവരാണ് അഭിനേതാക്കള്‍. നവീന്‍ ടി മണിലാലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ജിഷ്ണു ആര്‍ നായര്‍, അശ്വിന്‍ പ്രകാശ് എന്നിവരുടെയാണ് കഥ.സെല്‍വകുമാര്‍ ഛായാഗ്രാഹണവും അര്‍ജുന്‍ ബെന്‍ എഡിറ്റിംഗും ചെയ്യുന്നു. ലക്ഷ്യ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്തിണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

എവറസ്റ്റ് കൊടുമുടിക്ക് സമീപം കണ്ടെത്തിയത് രാജവെമ്പാല അടക്കമുള്ള 10 പാമ്പുകളെ; ആഗോള താപനത്തിന്റെ പ്രത്യാഘാതമെന്ന് കാലാവസ്ഥ വിദഗ്ധര്‍

ദിയ കൃഷ്ണ നികുതി അടച്ചതിന്റെ രേഖകള്‍ ഹാജരാക്കണം, ജീവനക്കാരുടെ അക്കൗണ്ടിലേക്ക് 66 ലക്ഷം രൂപ എത്തി; അന്വേഷണം ക്ലൈമാക്‌സിലേക്ക്

Kerala Weather: മഴ തുടങ്ങി, കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; ജാഗ്രത

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

അടുത്ത ലേഖനം
Show comments