റിലീസിനൊരുങ്ങി ഫഹദ്-സൗബിന്‍ ചിത്രം 'ഇരുള്‍', ഏപ്രില്‍ രണ്ടിന് നെറ്റ്ഫ്‌ലിക്‌സില്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 22 മാര്‍ച്ച് 2021 (15:09 IST)
സൗബിനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇരുള്‍. നെറ്റ്ഫ്‌ലിക്‌സിലൂടെ ഏപ്രില്‍ രണ്ടിന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയിലെ മൂന്ന് കേന്ദ്ര കഥാപാത്രങ്ങളുടെ രൂപം വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഫഹദും സൗബിനും കൂടാതെ ദര്‍ശന രാജേന്ദ്രനും ശ്രദ്ധേയമായ ഒരു വേഷത്തിലെത്തുന്നുണ്ട്. വസ്ത്രധാരണത്തില്‍ നിന്നുതന്നെ കഥാപാത്രങ്ങളുടെ സ്വഭാവം ഏകദേശം മനസ്സിലാക്കാം.നിഗൂഢതകള്‍ ഒളിപ്പിച്ചു വെച്ചു കൊണ്ട് പുറത്തിറങ്ങിയ ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
ഡാര്‍ക്ക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇരുള്‍.നസീഫ് യൂസഫ് ഇസുദ്ധീന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.


ക്യാമറ ജോമോന്‍ ടി ജോണ്‍,ഷമ്മര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഭക്ഷണനിയമങ്ങള്‍ കര്‍ശനമാക്കുന്നു; ഭക്ഷണശാലകള്‍ നടത്താന്‍ കുടുംബശ്രീയും കോഫി ഹൗസും

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി

റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം

അടുത്ത ലേഖനം
Show comments