ധനുഷിന്റെ 'ജഗമേ തന്തിരം' നെറ്റ്ഫ്‌ലിക്‌സില്‍,ടീസര്‍ തരംഗമാകുന്നു !

കെ ആര്‍ അനൂപ്
തിങ്കള്‍, 22 ഫെബ്രുവരി 2021 (11:16 IST)
ധനുഷിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജഗമേ തന്തിരം നെറ്റ്ഫ്‌ലിക്‌സില്‍. ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആക്ഷനും മാസ്സ് ഡയലോഗുകള്‍ അടങ്ങിയ ഒരു ത്രില്ലര്‍ സിനിമയായിരിക്കും ചിത്രം. മധുരയിലെ സുരുലി എന്ന ഗുണ്ടയുടെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. പിന്നീട് ലണ്ടനിലെ അറിയപ്പെടുന്ന ഗ്യാങ്സ്റ്ററായി നടന്റെ കഥാപാത്രം മാറുകയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.
  
 ഇന്നുവരെയുള്ള എല്ലാ തമിഴ് ഡയറക്ട് ഒടിടി റിലീസുകളിലും വെച്ച് വലിയ ബഡ്ജറ്റ് റിലീസ് ചിത്രം കൂടിയാണിത്.വന്‍ തുകയ്ക്കാണ് ചിത്രം വിറ്റുപോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.തിയേറ്റര്‍ റിലീസ് ലഭിക്കാത്തതില്‍ ആരാധകരും നിരാശരാണ്. കാര്‍ത്തിക് സുബ്ബരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നടനും സംവിധായകനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട്.അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം യുവതി കടിച്ചു പറിച്ചു

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments