Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധനുഷിന്റെ ‘ഡി 43’ ഷൂട്ടിംഗ് തുടങ്ങി, മാളവിക മോഹനന്‍ നായിക

ധനുഷിന്റെ ‘ഡി 43’ ഷൂട്ടിംഗ് തുടങ്ങി, മാളവിക മോഹനന്‍ നായിക

കെ ആര്‍ അനൂപ്

, ശനി, 9 ജനുവരി 2021 (00:07 IST)
സംവിധായകൻ കാർത്തിക് നരേനുമൊത്തുള്ള ധനുഷിന്റെ പുതിയ ചിത്രത്തിൻറെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു. ‘ഡി 43’ എന്ന താൽക്കാലികമായി പേര് നൽകിയിട്ടുള്ള സിനിമയുടെ ചിത്രീകരണം ധനുഷ് തന്നെ പാടിയ ഓപ്പണിംഗ് സോങ്ങ് ചിത്രീകരിച്ചു കൊണ്ടാണ് തുടങ്ങിയത്. വിവേകിൻറെ വരികൾക്ക് ജി വി പ്രകാശാണ് സംഗീതമൊരുക്കുന്നത്. സംവിധായകൻറെ സ്ക്രിപ്റ്റിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഗാനരചിതാവ് വിവേകാണ്.
 
സത്യ ജ്യോതി ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. മാളവിക മോഹനനാണ് നായിക. സ്മൃതി വെങ്കട്ട്, സമുദ്രക്കനി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്തുതന്നെ പുറത്തുവരും.
 
മാസ്റ്റർ റിലീസിനായി കാത്തിരിക്കുകയാണ് മാളവിക മോഹനൻ. കർണൻ എന്ന ചിത്രമാണ് ധനുഷിന്റെതായി വരാനിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖത്ത് മുറിപ്പാടുകളുമായി വിജയ് സേതുപതി, ഞെട്ടി ആരാധകര്‍ !