അവതാർ 2 ചിത്രീകരണം പൂർത്തിയായി !

കെ ആര്‍ അനൂപ്
ശനി, 26 സെപ്‌റ്റംബര്‍ 2020 (19:20 IST)
അവതാർ 2 ചിത്രീകരണം പൂർത്തിയായതായി സംവിധായകന്‍ ജെയിംസ് കാമറൂൺ. മാത്രമല്ല, അവതാര്‍ 3യുടെ 95 ശതമാനം ഭാഗങ്ങളും ചിത്രീകരിച്ചുകഴിഞ്ഞെന്നും സംവിധായകന്‍ അറിയിച്ചു. അവതാർ 2ൻറെ റിലീസ് ഒരു വർഷത്തേക്ക് കൂടി നീട്ടിയപ്പോൾ അവതാർ 3യുടെ അവസാനഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കാനും വൈകുമെന്നും അദ്ദേഹം പറഞ്ഞു.
 
"കോവിഡ് എല്ലാവരെയും പോലെ ഞങ്ങളെയും ബാധിച്ചു. ഞങ്ങൾക്ക് നാലര മാസത്തെ പ്രൊഡക്ഷൻ ആണ് നഷ്ടപ്പെട്ടത്. അതിന്റെ ഫലമായി, റിലീസ് ഒരുവർഷം കൂടി കഴിഞ്ഞേ ഉണ്ടാകുള്ളൂ. 2022 ഡിസംബറിലാണ് റിലീസ്. എനിക്ക് ഒരു വർഷം കൂടി സിനിമ പൂർത്തിയാക്കാൻ ലഭിച്ചു എന്നല്ല അതിനർത്ഥം. അവതാർ 2 റിലീസ് ചെയ്യുന്ന ദിവസം അവതാർ 3യുടെ ബാക്കി ജോലികള്‍ ആരംഭിക്കും" - ജെയിംസ് കാമറൂൺ വ്യക്തമാക്കി.
 
2022 ഡിസംബർ 16നാണ് അവതാർ 2 റിലീസ് ചെയ്യുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments