Publish Date: Tue, 29 Sep 2020 (16:32 IST)
Updated Date: Tue, 29 Sep 2020 (16:33 IST)
ജയം രവിയുടെ ഇരുപത്തഞ്ചാമത്തെ ചിത്രമാണ് ഭൂമി. ഇപ്പോഴിതാ ഈ ചിത്രവും ഒടിടി റിലീസിന് ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ട്. ലക്ഷ്മണൻ സംവിധാനം ചെയ്യുന്ന 'ഭൂമി' ഹോം മൂവി മേക്കേഴ്സിൻറെ ബാനറിൽ ജയം രവിയുടെ ഭാര്യാമാതാവ് കൂടിയായ സുജാത വിജയകുമാറാണ് നിർമ്മിക്കുന്നത്.
തിയേറ്ററുകൾ തുറക്കാനുള്ള സാധ്യത അടുത്തെങ്ങും ഇല്ലാത്തതിനാല്‍ ഭൂമിയും ഓൺലൈനായി പ്രദർശനത്തിന് തയ്യായറെടുക്കുകയാണെന്നാണ് വിവരം. ചിത്രത്തിൽ നിധി അഗർവാൾ നായികയായി എത്തുന്നു.
തമിഴ് മുൻനിര താരങ്ങളുടെ ചിത്രങ്ങളടക്കം ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യാൻ പോകുകയാണ്. സൂര്യ നായകനാകുന്ന ‘സൂരരൈ പോട്ര്’, വിജയ് സേതുപതിയുടെ കാ പെ രണസിങ്കം എന്നീ ചിത്രങ്ങളും ഒടിടി റിലീസിന് എത്തുകയാണ്.