Publish Date: Thu, 04 Mar 2021 (14:15 IST)
Updated Date: Thu, 04 Mar 2021 (14:19 IST)
കാട്ടിലെ മൃഗങ്ങള്‍ക്ക് അവരുടേതായ ഒരു ജീവിത രീതിയുണ്ട്. എന്നാല്‍ വികസനത്തിന്റെ പേരില്‍ വനം കൈയേറി മതില്‍ കെട്ടുകയും അങ്ങനെ കാലങ്ങളായി ആനകള്‍ സഞ്ചരിക്കുന്ന വഴികള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു, തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് 'കാടന്‍' എന്ന സിനിമ പറയുന്നത്. ആനകള്‍ക്കായി ഒരു പോരാട്ടം തന്നെ ആരംഭിക്കുകയാണ് റാണ ദഗ്ഗുബാട്ടിയും വിഷ്ണു വിശാലും. കാട്ടുവാസിയായ 50 വയസുകാരന്റെ വേഷത്തിലാണ് റാണ ദഗ്ഗുബാട്ടി എത്തുന്നത്.
മൂന്നു മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലറിന് ഒരു പോരാട്ടത്തിന്റെ കഥ കൂടിയാണ് പറയാനുള്ളത്.പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം ഇറോസ് ഫിലിംസ് ഇന്റര്‍നാഷണലാണ് നിര്‍മ്മിക്കുന്നത്.പുള്‍കിത് സാമ്രാട്ട്, ശ്രിയ പില്‍ഗാവ്കര്‍, സോയ ഹുസൈന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ ഏപ്രില്‍ 2ന് ചിത്രം റിലീസ് ചെയ്യും.