മോഹന്‍ലാലിന് അറിയാം രജനി ആരാണെന്ന്, ‘കബാലി’യില്‍ ലാലേട്ടന്‍റെ പുതിയ ബിസിനസ് തന്ത്രം!

‘കബാലി’ വാങ്ങി മോഹന്‍ലാല്‍, ഇത് പുതിയ ബിസിനസ് ടെക്‍നിക്!

വ്യാഴം, 30 ജൂണ്‍ 2016 (15:17 IST)
ബിസിനസ് തന്ത്രങ്ങള്‍ ആരും മോഹന്‍‌ലാലിനെ പഠിപ്പിക്കേണ്ടതില്ല. ഇപ്പോള്‍ ‘കബാലി’ എന്ന രജനികാന്ത് ചിത്രത്തിന് കേരളത്തില്‍ എത്രമാത്രം ബിസിനസ് സാധ്യതയുണ്ടെന്ന് മോഹന്‍ലാലിനെപ്പോലെ മനസിലാക്കിയവര്‍ അധികമുണ്ടാകില്ല. അത് മനസിലാക്കിയാണ് അദ്ദേഹം ഇപ്പോള്‍ കബാലിയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
 
ഏറെ വലിയ മത്സരങ്ങള്‍ക്കൊടുവിലാണ് കബാലിയെ മോഹന്‍ലാലിന്‍റെ മാക്സ്‌ലാബ് സ്വന്തമാക്കിയത്. മോഹന്‍ലാല്‍ അഭിനയിക്കാത്ത ഒരു സിനിമ മാക്സ്‌ലാബ് വിതരണം ചെയ്യുന്നത് ഇതാദ്യമാണ്. നേരത്തേ ജില്ല എന്ന തമിഴ് ചിത്രം മാക്സ്‌ലാബ്  വിതരണം ചെയ്തിട്ടുണ്ടെങ്കിലും അതിലും ഒരു നായകന്‍ മോഹന്‍ലാല്‍ ആയിരുന്നു.
 
എത്ര തുക മുടക്കിയാണ് കബാലിയുടെ വിതരണാവകാശം മോഹന്‍ലാല്‍ സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. ഇളയദളപതി വിജയുടെ ‘തെറി’ വിജയ്ബാബുവിന്‍റെ ഫ്രൈഡേ ഫിലിം ഹൌസ് കേരളത്തില്‍ വിതരണത്തിനെടുത്തത് 5.6 കോടി രൂപയ്ക്കായിരുന്നു. അതിലും വലിയ തുകയ്ക്കാണ് കബാലി മോഹന്‍ലാല്‍ സ്വന്തമാക്കിയിരിക്കുന്നത്.
 
ജൂലൈ 15 അല്ലെങ്കില്‍ ജൂലൈ 22 എന്നിങ്ങനെയാണ് ഇപ്പോള്‍ കബാലിയുടെ റിലീസ് ഡേറ്റ് നിശ്ചയിച്ചിരിക്കുന്നത്. പാ രഞ്ജിത് സംവിധാനം ചെയ്ത ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് കലൈപ്പുലി എസ് താണുവാണ്.
 
കേരളത്തില്‍ 200ലധികം കേന്ദ്രങ്ങളില്‍ കബാലി പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘ഒപ്പം’ കോപ്പിയടിയാണെന്ന് ആരാണ് പറഞ്ഞത്? ഈ മോഹന്‍ലാല്‍ ചിത്രം തന്‍റേതുമാത്രമാണെന്ന് പ്രിയദര്‍ശന്‍ !