Select Your Language

Notifications

webdunia
webdunia
webdunia
Saturday, 22 March 2025
webdunia

കടുവയിലെ വില്ലന്‍, പൃഥ്വിരാജിന്റെ കടുവാക്കുന്നേല്‍ കുറുവച്ചനൊപ്പം ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ വിവേക് ഒബ്‌റോയ്

കടുവയിലെ വില്ലന്‍, പൃഥ്വിരാജിന്റെ കടുവാക്കുന്നേല്‍ കുറുവച്ചനൊപ്പം ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ വിവേക് ഒബ്‌റോയ്

കെ ആര്‍ അനൂപ്

, ബുധന്‍, 10 നവം‌ബര്‍ 2021 (14:17 IST)
നടന്‍ വിവേക് ഒബ്‌റോയ്‌യുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമായിരുന്നു ലൂസിഫര്‍. 'ബോബി' എന്ന വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ പൃഥ്വിരാജിന്റെ കടുവയിലും നെഗറ്റീവ് റോളില്‍ വിവേക് ഒബ്‌റോയ് ഉണ്ടാകും. നടന്‍ ഷൂട്ടിംഗ് സെറ്റില്‍ എത്തി. കളി ആരംഭിച്ചെന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ്, വിവേക് ഒബ്‌റോയ് ചിത്രത്തിലുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്. 
 
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. ഈ സിനിമയിലെ പൃഥ്വിരാജിന്റെ ഗെറ്റപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
 
എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് തിരിച്ചെത്തുന്ന ചിത്രംകൂടിയാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സീരിയല്‍ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി